കോട്ടയം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ  വന്നതുകൊണ്ട് കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റവും വന്നില്ലെന്ന്‍ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി. 


അതേസമയം അമിത് ഷാ ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെന്നും ഏത് മുന്നണിയില്‍ നില്‍ക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും മാണി വ്യക്തമാക്കി. അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും അദ്ദേഹത്തിന് എവിടെ പോവാനും ആരുമായും ചര്‍ച്ച നടത്താനും സ്വാതന്ത്രമുണ്ടെന്നും മാണി പറഞ്ഞു.