കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാരനായ നടന്‍ ദിലീപിനെ ചലച്ചിത്രതാര സംഘടനയിലേക്ക് തിരിച്ചെടുക്കാനെടുത്ത തീരുമാനവും ഇതുമൂലം സംഘടനയിലുണ്ടായ ഭിന്നതയും വിവാദങ്ങളും ചര്‍ച്ച ചെയ്ത് എ.എം.എം‍.എ പ്രസിഡന്റ് മോഹന്‍ലാലിന്‍റെ വാര്‍ത്താ സമ്മേളനം. താന്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായാണ് എത്തിയതെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചലച്ചിത്ര പ്രവര്‍ത്തകരായ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് സംഘടനയില്‍ വന്‍ അഴിച്ചുപണി നടത്തുമെന്നും ഇതിനായി 25 വര്‍ഷം മുന്‍പുള്ള ബയല തിരുത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.


ചില താരങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുന്നില്ല എന്നൊരു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു താരം ഒരു വര്‍ഷം ഒരു സിനിമയെങ്കിലും അഭിനയിക്കണം എന്നുള്ള തീരുമാനവും നടപ്പിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.


ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചതിനുശേഷം നടക്കുന്ന ആദ്യ യോഗമായിരുന്നു.


അതേസമയം എക്സിക്യൂട്ടീവ് യോഗം ചേരുന്ന വിവരം തങ്ങളെ അറിയിച്ചിലെന്ന് ഡബ്ല്യൂ.സി.സി അറിയിച്ചു.


ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനായി എ.എം.എം.എയുമായി കൂടിക്കാഴ്ചയ്ക്ക്‌ അവസരമൊരുക്കണമെന്ന് നടിമാരായ രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഘടന യോഗം ചേരുന്ന വിവരം മാധ്യമങ്ങളിലൂടെയാണ്‌ തങ്ങള്‍ അറിഞ്ഞതെന്നും ഡബ്ല്യു.സി.സി ആരോപിക്കുന്നു.