നാളെ നടക്കാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോ​ഗം മാറ്റി വച്ചു. ഹേമകമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച എക്‌സിക്യൂട്ടീവ് യോഗം ചേരാനായിരുന്നു തീരുമാനം. എന്നാൽ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് യോഗത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യോഗം മാറ്റി വച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യോ​ഗത്തിൽ നേരിട്ട്  പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കൂടി സൗകര്യാര്‍ത്ഥമാണ് യോഗം മാറ്റിയതെന്ന് സംഘടനയുമായി ബന്ധപ്പെട്ടവര്‍  അറിയിച്ചു. ഡബ്ല്യൂസിസി അംഗങ്ങളുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയുമുണ്ട്.


Read Also: മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു: ഗായത്രി വര്‍ഷ


അതേസമയം അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ജ​ഗദീഷ് വരുമെന്ന് റിപ്പോർട്ട്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ നിന്ന് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചത് ജഗദീഷ് ആണ്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും വേട്ടക്കാരുടെ പേരുകള്‍ പുറത്ത് വരണമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജഗദീഷ് വരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതായാണ് വിവരം. എന്നാൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത അം​ഗം വരുമെന്ന റിപ്പോർട്ടുമുണ്ട്.


സിനിമയിൽ പവർ ​ഗ്രൂപ്പില്ലെന്നാണ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് അമ്മ സംഘടന ആദ്യം നടത്തിയ പ്രതികരണം. റിപ്പോർട്ട് അമ്മ സംഘടനയ്ക്ക് എതിരല്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പേരിൽ മേഖലയെ മൊത്തം അടച്ചാക്ഷേപിക്കരുതെന്നുമാണ് സിദ്ദിഖ് പറഞ്ഞത്. ഒരു പവർ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാൻ ആകില്ലെന്നും പവർ ഗ്രൂപ്പിന് ജോലി നഷ്ടം ഉണ്ടാക്കാൻ സാധിക്കില്ലെന്നുമായിരുന്നു സിദ്ദിഖിൻ്റെ പ്രതികരണം.


റിപ്പോർട്ട് പുറത്ത് വന്നതിന് ഗുരുതരമായ ആരോപണങ്ങളാണ് സിനിമ പ്രവർത്തകർക്കെതിരെ ഉയർന്ന് വന്നത്. ആരോപണത്തെ തുടർന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും രാജി വച്ചിരുന്നു. ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ബാബു രാജ് തുടങ്ങി നിരവധി പേർക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങളെ മുൻനിർത്തിയായിരിക്കും അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുക.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്