ശബരിമലയിൽ സംഗീതത്തിന്റെ പെരുമഴ തീർത്ത് നെയ്യാറ്റിൻകര രാജീവ്‌ ആദികേശവും സംഘവും. പുണ്യം തേടിയെത്തിയ ആയിരങ്ങൾക്ക് മുൻപിൽ വാതാപി ഗണപതിം ഭജേ ഹംസധ്വാനി രാഗത്തിൽ തുടങ്ങിയ സംഗീതാർച്ചന സന്നിധാനത്തെ ഭക്തിനിർഭരമാക്കി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമല മണ്ഡലകാല  മഹോത്സവത്തോടനുബന്ധിച്ച്  ചൊവ്വാഴ്ച സന്ധ്യക്ക് വലിയ നടപന്തൽ ഓഡിറ്റോറിയത്തിലാണ് അമൃതവർഷിണി സംഗീത സന്ധ്യ അരങ്ങേറിയത്. ശിവ പ്രകാശ് വയലിനും ഹരിപ്രസാദ് തബലയും രാധാകൃഷ്ണൻ മൃദംഗവും ശിവപ്രസാദ് പുല്ലാംകുഴലും വായിച്ചു. തുടർച്ചയായി പതിനഞ്ചാം വർഷമാണ് സംഘം സന്നിധാനത്ത് സംഗീതസന്ധ്യ അവതരിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.