Accident News: ബസ് കയറാൻ നിന്ന വയോധികൻ ബസിനടിയിൽപെട്ട് മരിച്ചു
Nedumangad Accident News: ക്ഷീരകർഷകൻ ആയ കൃഷ്ണൻ നായർ ആറ്റുകാൽ ക്ഷീരോൽപാദക സംഘത്തിൽ പാൽ കൊണ്ട് പോവാൻ പനയമുട്ടം ജംക്‌ഷനിൽ ബസ് കാത്ത് നിന്നതാണ്.
നെടുമങ്ങാട്∙ പനയമുട്ടം ജംക്‌ഷനിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് കയറാൻ നിന്ന വയോധികൻ ബസിനടിയിൽ പെട്ട് മരിച്ചു. പനയമുട്ടം സതീഷ് ഭവനിൽ ജെ.കൃഷ്ണൻ നായർ (79) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30 കഴിഞ്ഞതോടെ ആയിരുന്നു അപകടം. ക്ഷീരകർഷകൻ ആയ കൃഷ്ണൻ നായർ ആറ്റുകാൽ ക്ഷീരോൽപാദക സംഘത്തിൽ പാൽ കൊണ്ട് പോവാൻ പനയമുട്ടം ജംക്‌ഷനിൽ ബസ് കാത്ത് നിന്നതാണ്. ഇന്ന് വൈകുന്നേരം ചേപ്പിലോട്ട് നിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസ് ആയിരുന്നു അപകടത്തിപെട്ടത്.
ബസിന്റെ മുൻഭാഗം എങ്ങനെയോ തട്ടിയ കൃഷ്ണൻ നായർ വീണ് ബസിനടിയിൽപ്പെടുക ആയിരുന്നു. മുന്നിലെയും പിന്നിലെയും ടയറുകൾ തലയിൽ കൂടി കയറി ഇറങ്ങിയിട്ടുണ്ട്. സംഭവസ്ഥലത്തു തന്നെ മരിച്ച കൃഷ്ണൻ നായരുടെ മൃതദേഹം നെടുമങ്ങാട് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...