Mental Health Centre: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവുകാരിയായ അന്തേവാസി രക്ഷപ്പെട്ടു
Government Mental Health Centre Kozhikode: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ തുടർച്ചയായി സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് പുതിയ സംഭവം.
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവുകാരിയായ അന്തേവാസി രക്ഷപ്പെട്ടു. മലപ്പുറം വേങ്ങര സഞ്ചിത് പസ്വാൻ വധക്കേസിലെ പ്രതി പൂനം ദേവിയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ തുടർച്ചയായി സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് പുതിയ സംഭവം.
പുലർച്ചെ 12.15ഓടെയാണ് പൂനം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഫൊറൻസിക് വാർഡിലെ ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം ദേവി.
Updating....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...