"അതിൻ്റെ അടുത്തേക്ക് പോയാൽ സീനാണ് ബ്രോ" എന്ന് പറയുന്നവരോട് "ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ" എന്ന തലക്കെട്ടോടെ പുതിയൊരു റീൽ പങ്കുവെച്ചിരിക്കുകയാണ് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. നിയമസഭയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയങ്ങളെ തകർക്കുന്ന തരത്തിലാണ് ഈ പുതിയ റീൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസ് കാവലിൽ ഒതുങ്ങിയ ഒരു സ്ഥലം എന്ന നിലയിൽ കണ്ടിരുന്ന നിയമസഭ ഇനി മുതൽ ജനങ്ങൾക്ക് തുറന്നിടുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കുന്നത്. ജനുവരി ഏഴ് മുതൽ 13 വരെ നിയമസഭയിലേക്ക് എല്ലാവർക്കും സ്വാഗതം എന്നും സ്പീക്കർ കൂട്ടിച്ചേർത്തു.


പോസ്റ്റിന്റെ പൂർണ്ണ രൂപം:


"അതിൻ്റെ അടുത്തേക്ക് പോയാൽ സീനാണ് ബ്രോ.. ' എന്ന് പറയുന്നവരോട് .... "ഒരു സീനും ഇല്ല ബ്രോ നേരെ ഇങ്ങ് കേറിക്കോ"  എന്തൊക്കെയാണ് നിയമസഭയെ കുറിച്ച് നമുക്ക് ഉണ്ടായിരുന്ന ഭയം? "അവിടെയൊക്കെ നമ്മൾക്ക് കയറാൻ പറ്റ്വോ ?" "പോലീസ് തോക്കും പിടിച്ച് നിൽക്കും." പോലീസ് കാവലിൽ ഒതുങ്ങിയ ഒരു സ്ഥലം , എന്ന നിലകളിലായിരുന്നു നമ്മൾ അതിനെ കണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ എല്ലാം മാറി!


ജനുവരി ഏഴ് മുതൽ 13 വരെ നിയമസഭ നിങ്ങളുടെ വീട് പോലെ തുറന്നിടുന്നു. നമ്മുടെ ജനപ്രതിനിധികൾ തീരുമാനങ്ങൾ എടുക്കുന്ന സ്ഥലം, നമ്മുടെ നിയമങ്ങൾ രൂപപ്പെടുന്ന സ്ഥലം, ഇനി മുതൽ യാതൊരു ചെക്കിങ്ങോ, തടസ്സങ്ങളോ ഇല്ലാതെ നിങ്ങൾക്ക് നേരിട്ട് സന്ദർശിക്കാം... 
Welcome all..."



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.