Elephant Attack: ചന്ദന കുടം നേര്‍ച്ചക്കിടെ ആനയിടഞ്ഞു, 3 പേര്‍ ചാടി രക്ഷപെട്ടു
ഒന്നാം പാപ്പാനെ അനുസരിക്കുന്നുണ്ടങ്കിലും മുന്‍ വശത്തെ ചങ്ങല ഇടാന്‍ സമ്മതിച്ചിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം പാപ്പാന്‍ തന്നെ മുന്‍വശത്തെ ചങ്ങല ഇട്ടു ആനയെ തളച്ചു
ഗുരുവായൂർ: ചാവക്കാട് മണത്തല ചന്ദന കുടം നേര്‍ച്ചക്കിടെ ആനയിടഞ്ഞു. നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചക്കിടെയാണ് മതിലകം മാണിക്യം എന്ന ആന ചാവക്കാട് പഴയ പാലത്തിനു സമീപം ഇഞ്ഞത്.
ഈ സമയം 3 പേര്‍ ആനപ്പുറത്ത് ഉണ്ടായിരുന്നു. പിന്നീട് പാപ്പാന്‍ ടൗണില്‍ നിന്ന് അരകിലോമീറ്ററോളം അകലെ തേക്കഞ്ചേരിയിലേക്ക് ആനയെ കൊണ്ടു വന്നു. ഈ സമയം ആനപ്പുറത്ത് ഉണ്ടായിരുന്ന 3 പേര്‍ ചാടി രക്ഷപെട്ടു. പിന്നീട് ഒരു മണിക്കൂറോളം ആന അവിടെ കുറുമ്പ് കാട്ടി നിന്നു.
ഒന്നാം പാപ്പാനെ അനുസരിക്കുന്നുണ്ടങ്കിലും മുന്‍ വശത്തെ ചങ്ങല ഇടാന്‍ സമ്മതിച്ചിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം പാപ്പാന്‍ തന്നെ മുന്‍വശത്തെ ചങ്ങല ഇട്ടു ആനയെ തളച്ചു. വിവരം അറിഞ്ഞു കുന്നംകുളത്ത് നിന്ന് ഫെസ്റ്റിവല്‍ കോടിനേഷന്‍ കമിറ്റിയുടെ നേതൃത്വത്തില്‍ എലിഫന്റെ സ്‌ക്കോഡ് എത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...