സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഞ്ജു ബോബി ജോര്‍ജ് അഴിമതി നടത്തി: ടി.പി.ദാസന്‍
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഞ്ജു മൂന്ന് അഴിമതി നടത്തിയെന്ന് എണ്ണിപ്പറഞ്ഞ് ടി.പി.ദാസന്‍ രംഗത്ത്. അഞ്ജു ബോബി ജോര്‍ജ്ജ് അഴിമതിക്കാരിയെന്ന് മുന്‍ പ്രസിഡന്റ് ടിപി ദാസന്‍. അഞ്ജു മൂന്ന് അഴിമതി നടത്തിയെന്ന് ദാസന്‍ പറഞ്ഞു. ദാസനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിരിക്കുന്നതിനിടെയാണ് അഞ്ജുവിനെതിരെയുള്ള ആരോപണം.
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഞ്ജു മൂന്ന് അഴിമതി നടത്തിയെന്ന് എണ്ണിപ്പറഞ്ഞ് ടി.പി.ദാസന്‍ രംഗത്ത്. അഞ്ജു ബോബി ജോര്‍ജ്ജ് അഴിമതിക്കാരിയെന്ന് മുന്‍ പ്രസിഡന്റ് ടിപി ദാസന്‍. അഞ്ജു മൂന്ന് അഴിമതി നടത്തിയെന്ന് ദാസന്‍ പറഞ്ഞു. ദാസനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനിരിക്കുന്നതിനിടെയാണ് അഞ്ജുവിനെതിരെയുള്ള ആരോപണം.
യോഗ്യതയില്ലാത്ത സഹോദരനെ ഉന്നത പദവിയില്‍ അഞ്ജു നിയോഗിച്ചു. ഒളിമ്പ്യന്‍ സുരേഷ് ബാബു ഇരുന്ന പദവിയിലാണ് സഹോദരനെ നിയോഗിച്ചത്. എല്‍ഡിഎഫ് സമരത്തിനെതിരെ പ്രതിഷേധിച്ച വനിതക്ക് ജോലി നല്‍കി. കോച്ചുമാരുടെ സ്ഥലം മാറ്റത്തില്‍ വന്‍ അഴിമതി നടന്നുവെന്നും ദാസന്‍ പറഞ്ഞു. ക്രമക്കേട് നടന്നിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ദാസന്‍ ആവശ്യപ്പെട്ടു.
കാണാന്‍ ചെന്ന തന്നെ കായികമന്ത്രി അപമാനിച്ചുവെന്ന് അഞ്ജു ബോബി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഞ്ജു ബോബി ജോര്‍ജ് അഴിമതി നടത്തിയെന്ന ആരോപണവമായി കായികമന്ത്രി ഇ.പി.ജയരാജനും രംഗത്തെത്തിയിരുന്നു. ഭരണം മാറുമ്പോള്‍ കായിക നയവും മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.