തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്ക് മാർച്ച് 23 മുതൽ വാർഷിക പരീക്ഷ നടത്തുമെന്ന് വി​ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാർച്ച് 23 ന് തുടങ്ങുന്ന പരീക്ഷ ഏപ്രിൽ 2ന് അവസാനിക്കും. എസ് എസ് എൽ സി പരീക്ഷ മാർച്ച്‌ 31ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. മാർച്ച്‌ 30നാണ് പ്ലസ് ടു പരീക്ഷ തുടങ്ങുന്നത്. ഏപ്രിൽ 22ന് പരീക്ഷ അവസാനിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും. ജൂൺ രണ്ട് മുതൽ 18 വരെ പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ നടത്തും. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്ന രീതിയിൽ പരീക്ഷകൾ ക്രമീകരിക്കും. ചോദ്യങ്ങൾ ലളിതമായിരിക്കും. പ്ലസ് വൺ വിദ്യാ‍ർത്ഥികൾക്ക് പഠിക്കാൻ  ഒരുപാട് സമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും. അടുത്ത വർഷത്തെ അക്കാദമിക് കലണ്ടറും മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് പരിശീലനം നൽകുന്നതും മെയ് മാസത്തിൽ തന്നെയാണ്.


പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ഫലം  പ്രസിദ്ധീകരിച്ചു കഴിഞ്ഞുവെന്നും ശിവൻകുട്ടി അറിയിച്ചു. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന "തെളിമ "പദ്ധതി വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.