തണ്ണീർ കൊമ്പന് പിന്നാലെ മറ്റൊരു കൊമ്പനും; റേഡിയോ കോളർ ഘടിപ്പിച്ചതെന്ന് ഫോറസ്റ്റ് കൺസർവേറ്റർ
വയനാടിന്റെ വനമേഖലയോട് ചേർന്ന പ്രദേശത്താണ് കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു മോഴ ആന എത്തിയത്
വയനാട്: തണ്ണീർ കൊമ്പന് പിന്നാലെ കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ഒരു ആന കൂടി എത്തിയതായി ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ. തണ്ണീർ കൊമ്പന്റെ വിവരങ്ങൾ കൃത്യസമയത്ത് കർണാടക വനം വകുപ്പ് ലഭ്യമാക്കിയില്ലെന്ന് കെ എസ് ദീപ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ആനയെ മയക്കു വച്ചുതെന്നും അവർ വ്യക്തമാക്കി.
വയനാടിന്റെ വനമേഖലയോട് ചേർന്ന പ്രദേശത്താണ് കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു മോഴ ആന എത്തിയത്. മുത്തങ്ങയിലാണ് ഈ ആനയെ ആദ്യം കണ്ടത്. ഇപ്പോൾ സൗത്ത് വയനാട് ഡിവിഷനിലെ പാതിരി മേഖലയിൽ ഉണ്ട് എന്നാണ് വിവരം. ആനയെ ട്രാക്ക് ചെയ്യാൻ വനം വകുപ്പ് ശ്രമം തുടരുകയാണ്
തണ്ണീർ കൊമ്പന്റെ റേഡിയോ കോളർ വിവരങ്ങൾ കർണാടക ലഭ്യമാക്കിയത് ജനവാസമേഖലയിൽ ഇറങ്ങിയ ദിവസം രാവിലെയാണ് . അതേസമയം തണ്ണീർ കൊമ്പന്റെ വീഡിയോ കോളർ വിവരങ്ങൾ കർണാടക ലഭ്യമാക്കിയിട്ടില്ലെന്നും, അവിചാരിതമായാണ് ആന പ്രദേശത്ത് എത്തിയതെന്നും കെ എസ് ദീപ പറഞ്ഞു.
തണ്ണീർ കൊമ്പന്റെ പോസ്റ്റ്മോർട്ടത്തിന് മുമ്പും ശേഷവും ഫോട്ടോ എടുത്തത് ഡോക്യുമെൻ്റേഷൻ്റെ ഭാഗമായാണ്. കർണാടക വനംവകുപ്പ് ഔദ്യോഗികമായി എടുത്ത ഫോട്ടോ ചോർന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കെ എസ് ദീപ പറഞ്ഞു. അതേസമയം തണ്ണീർ കൊമ്പന്റെ മരണവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ വിദഗ്ധസമിതി മാനന്തവാടിയിൽ എത്തി തെളിവെടുപ്പ് തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ