കോട്ടയം: പാടം പൂട്ടാനെത്തിച്ച ട്രാക്ടർ കേടുവരുത്താൻ ശ്രമം.പാലാ ചേർപ്പുങ്കൽ നേഴ്സിംഗ് കോളേജിന് സമീപത്തെ പാടശേഖരത്താണ് സംഭവം .ചൊവ്വാഴ്ച്ച രാവിലെ ഡ്രൈവർ എത്തിയപ്പോഴാണ് ടാക്ടറിന്റെ എയർ ഫിൽറ്ററിൽ ഉപ്പിട്ടത് കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാടശേഖര സമിതി പ്രസിഡന്റ വാലേപ്പീടികയിൽ മാത്തുക്കുട്ടി തോമസിന്റെ നേതൃത്വത്തിലാണ് ഇവിടെ കൃഷിയിറക്കുന്നത്.തിങ്കളാഴ്ച ഉഴവിനുശേഷം പാടത്തിനു സമീപമാണ് ട്രാക്ടർ നിർത്തിയിട്ടിരുന്നത്.


ALSO READ: Viral video: കുറുമ്പ് അൽപം കൂടുന്നുണ്ട്; ആനക്കുട്ടിയുമായി കളിച്ച മനുഷ്യന് സംഭവിച്ചത് കണ്ടോ?


ട്രാക്ടറിന് ചുറ്റും ഉപ്പുകല്ലുകൾ ഇട്ടിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ്  എയർ ഫിൽറ്ററിൽ ഉപ്പുകല്ലിട്ടതായി കണ്ടത്. ടാക്ടർ നശിപ്പിക്കാൻ ശമിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കിടങ്ങൂർ പോലീസിൽപരാതി കർഷകർ പരാതി നൽകി .
 
എന്നാൽ പോലീസ് വൈകിയാണ് സ്ഥലത്തെത്തിയതെന്ന് കർഷകർ പറയുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രതിഷേധമുണ്ട്. നിരവധി പേരാണ് വിഷയം പോസ്റ്റ് ചെയ്തത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.