കെ. പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ (Mullappally Ramachandran) സ്ത്രീവിരുദ്ധ പരാമർശത്തിൽ വനിതാ കമ്മീഷൻ (Women Commission) സ്വമേധയാ കേസെടുത്തു.  അടിക്കടി രാഷ്ട്രീയ നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു.    


COMMERCIAL BREAK
SCROLL TO CONTINUE READING

മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പ്രസ്താവന (Anti-women-statement) പിൻവലിച്ച് മാപ്പ് പറയണമെന്നും കേരളപ്പിറവി ദിനത്തിൽപോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന നീചമായ പരമാർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാലും അനുവദിക്കാൻ പാടില്ലയെന്നും ജോസഫൈൻ പറഞ്ഞു.    


Also read: ചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു  


സർക്കാരിനെതിരെ വഞ്ചനാ ദിനാചരണത്തിന്റെ ഉദ്ഘാടന വേദിയിലാണ് മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.  ബലാത്സംഗത്തിനിരയായാൽ ഒന്നുകിൽ ആ സ്ത്രീ മരിക്കും അല്ലെങ്കിൽ അത് ആവർത്തിക്കാതെ നോക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.  എന്നാൽ തന്റെ പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.  


മുള്ളപ്പള്ളിയുടെ പരാമർശത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും (KK Shailaja) രാഗത്തെത്തിയിരുന്നു.  മുല്ലപ്പള്ളിയുടെ മാനസിക നിലയാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.  മുൻപ് ആരോഗ്യമന്ത്രിക്കെതിരെ പരാമർശം നടത്തി വിവാദമയെങ്കിലും അത് പിൻവലിക്കാൻ മുല്ലപ്പള്ളി തയ്യാറായിരുന്നില്ല.   


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)