Anupama Baby Adoption Controversy : ദത്ത് വിവാദം: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്ന് അനുപമ; സമരരീതി ഇന്ന് പ്രഖ്യാപിക്കും
ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, സിഡബ്ല്യൂസി ചെയർപേഴ്സണ്‍ സുനന്ദ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരിക്കും അനുപമ സമരപരിപാടികൾ തുടരുക.
THiruvananthapuram : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന വിവാദത്തിൽ (Baby Adoption Controversy)കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരാൻ അനുപമ (Anupama) തീരുമാനിച്ചു. തുടർ സമര പരിപാടികളെ കുറിച്ച് ഇന്ന് പ്രഖ്യാപിക്കും. ഈ മാസം 11 മുതലാണ് സമരം ആരംഭിച്ചത്. സമരരീതി സമരസമിതിയുമായി ചർച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും.
ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, സിഡബ്ല്യൂസി ചെയർപേഴ്സണ്‍ സുനന്ദ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരിക്കും അനുപമ സമരപരിപാടികൾ തുടരുക. ഇതിനിടെ വിഷയത്തിൽ വനിതാ ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിൽ സർക്കാർ ഉടൻ തുടർ നടപടികളിലേക്ക് കടക്കാനാണ് സാധ്യത.
ALSO READ: Anupama Baby Adoption Controversy | ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ കോടതി ഉത്തരവ്
വനിത ശിശുവികസന ഡയറക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് പ്രകാരം അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ നടപടിയിൽ ശിശുക്ഷേമ സമിതിയുടെയും CWCയുടെയും ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിരുന്നു. ഇന്നലെയാണ് തിരുവനന്തപുരം വഞ്ചിയൂർ കുടുംബകോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്.
ALSO READ: Anupama Baby| അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു,ഡി.എൻ.എ ഫലം വന്ന ശേഷം കുഞ്ഞിനെ കൈമാറും
തുടർന്ന് കുഞ്ഞിനെ ജഡ്ജിയുടെ ചേമ്പറിനുള്ളിൽ വെച്ച് അനുപമയ്ക്ക് കൈമാറുകയും ചെയ്തു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ജഡ്ജിയുടെ ചേമ്പറിൽ വെച്ച് തന്നെ വൈദ്യ പരിശോധന നടത്തിയതിന് ശേഷമാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടത്.
നവംബർ 23ന് പുറത്ത് വന്ന ഡിഎൻഎ പരിശോധന ഫലം കുഞ്ഞിന്റെ മാതാപിതാക്കൾ അനുപമയും അജിത്തുമാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് CWC ഇന്നലെ റിപ്പോർട്ട് കോടതിക്ക് കൈമാറുകയായിരുന്നു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...