Thiruvananthapuram : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്ക് അനുകൂലമായി കോടതി ഉത്തരവ്. തിരുവനന്തപുരം വഞ്ചിയൂർ കുടുംബകോടതിയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് കുഞ്ഞിനെ ജഡ്ജിയുടെ ചേമ്പറിനുള്ളിൽ വെച്ച് അനുപമയ്ക്ക് കൈമാറുകയും ചെയ്തു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ജഡ്ജിയുടെ ചേമ്പറിൽ വെച്ച് തന്നെ വൈദ്യ പരിശോധന നടത്തിയതിന് ശേഷമാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടത്.


ALSO READ : Anupama Dna Result | കുഞ്ഞ് അനുപമയുടെ തന്നെ, ദത്ത് വിവാദത്തിന് പരിസമാപ്തി,ഡി.എൻ.എ ഫലം പോസീറ്റീവ്


കോടതി വിധിക്ക് ശേഷം കുഞ്ഞുമായി അനുപമ ആദ്യം നേരിട്ടെത്തിയത് സമരപന്തലിലേക്ക്. അതേസമയം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്ന് അനുപമ മാധ്യമങ്ങളോടായി പറഞ്ഞു.


ഇന്നലെ നവംബർ 23ന് പുറത്ത് വന്ന ഡിഎൻഎ പരിശോധന ഫലം കുഞ്ഞിന്റെ മാതാപിതാക്കൾ അനുപമയും അജിത്തുമാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് CWC ഇന്ന് റിപ്പോർട്ട് കോടതിക്ക് കൈമാറുകയായിരുന്നു.


ALSO READ : Anupama Baby Missing: അമ്മ അറിയാതെ ദത്ത് നൽകിയ സംഭവം, റിപ്പോർട്ട് തേടി വനിത ശിശുവികസന ഡയറക്ടർ, എല്ലാം നിയമപരമെന്ന് ഷിജുഖാൻ


കുഞ്ഞിനെ തിരികെ ലഭിക്കാൻ അനുപമ നടത്തിയ എട്ട മാസത്തോളം നീണ്ട നിയമയുദ്ധം


ഏപ്രിൽ 19-നാണ് അനുപമ എസ്.ചന്ദ്രൻ എന്ന എസ്എ.ഫ്.ഐ മുൻ നേതാവ് തൻറെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി തിരുവനന്തപുരം പേരൂർക്കട പോലീസിൽ പരാതി നൽകുന്നത്. പരാതിയിൽ കേസെടുത്തില്ലെന്നാണ് അനുപമയുടെ ആരോപണം.


2020 ഒക്ടോബർ 22-ന് താൻ പ്രസവിച്ച കുഞ്ഞിനെ  ആശുപത്രിയിൽ നിന്നും മടങ്ങും വഴി മാതാപിതാക്കൾ ചേർന്ന് ബലമായി എടുത്തു കൊണ്ടു പോയെന്നായിരുന്നു പരാതി.സംഭവത്തിൽ സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം കൂടിയായ അനുപമയുടെ പിതാവ് എസ്.ജയചന്ദ്രൻ അമ്മ സ്മിത എന്നിവരടക്കം ആറു പേരെ പ്രതി ചേർത്ത് പോലീസ് കേസെടുത്തു.


കുഞ്ഞിനെ ശിശുക്ഷേമസമതിക്ക് കൈമാറിയെന്നായിരുന്നു പിതാവിൻറെ മൊഴി. എന്നാൽ കുട്ടിയെ അമ്മത്തൊട്ടിലിൽ നിന്നും കിട്ടിയെന്ന് കാണിച്ച് സമിതി കയ്യൊഴിച്ചു. ആദ്യ ഘട്ടത്തിൽ പോലീസിൻറെ ചോദ്യം ചെയ്യലിൽ നിന്നും ശിശുക്ഷേമ സമിതി ഒഴിഞ്ഞു 


എന്നാൽ അനുപമയുടെ പിതാവ് തന്നെയാണ് ശിശുക്ഷേമ സമിതി ചെയർമാൻ ഷിജുഖാൻറ അറിവോടെ കുഞ്ഞിനെ കൈമാറിയതെന്ന് തെളിഞ്ഞു. ഒടുവിൽ കുഞ്ഞിനെ ആന്ധ്രായിലെ ദമ്പതികൾക്ക് കൈമാറിയെന്ന് ഒടുവിൽ പറയേണ്ടി വന്നു.


വിഷയം  കോടതിയിൽ എത്തിയതോടെ ഇടപെട്ട് ദത്തെടുക്കൽ നടപടികൾ വഞ്ചിയൂർ കുടുംബ കോടതി  സ്റ്റേ ചെയ്തു. തന്നെ മർദ്ദിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്താണ് ദത്തിൻറെ സമ്മതപത്രം ഒപ്പിട്ടതെന്നും തനിക്കിത് എന്താണെന്ന് അറിയില്ലെന്നുമായിരുന്നു അനുപമയുടെ നിലപാട്.


ALSO READ : Anupama Daughter Missing Case: ആനാവൂർ നാഗപ്പൻറേത് നിലപാട് മാറ്റം? അനുപമയും രഞ്ജിത്തും പറയുന്നത്


കുഞ്ഞിനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ് ഒക്ടോബർ 23 മുതൽ അനുപമ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചിരുന്നു.


കോടതി ഇടപെടലിന് പിന്നാലെ കുഞ്ഞിനെ തിരികെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടു. അങ്ങിനെയാണ് കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്നും കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്. 


കേസിൽ അവസാന നടപടിയെന്നോണം ഡി.എൻ.എ പരിശോധനയോടെ കുഞ്ഞിൻറെ മാതൃത്വത്തിൽ വ്യക്തത വരുത്താനും കോടതി ഉത്തരവിട്ടിരുന്നു. കുട്ടി,അനുപമ അജിത്ത് എന്നിവരുടെ ഡി.എൻ.എ പരിശോധന ഇന്നലെ നടത്തിയിരുന്നു.


അങ്ങിനെ ഏതാണ്ട് എട്ട് മാസത്തോളം സി.പി.എമ്മിനെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയ ദത്ത് വിവാദത്തിന് പരിസമാപ്തി ഉണ്ടായിരിക്കുകയാണ്. കേസിൽ നിർണ്ണായകമായത് കോടതി ഇടപെടലുകളാണ്. അല്ലെങ്കിൽ വീണ്ടും വിഷയം നീണ്ടേനെ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.