തിരുവനന്തപുരം: ​തനിക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന അനുപമയുടെ (Anupama) പരാതിയിൽ മന്ത്രി സജി ചെറിയാനെതിരെ (Minister Saji Cheriyan) കേസെടുക്കാനാവില്ലെന്ന് പോലീസ് (Police). മന്ത്രിക്കെതിരെ അനുപമ നൽകിയ പരാതിയിൽ ശ്രീകാര്യം പോലീസ് (Sreekaryam Police) മറുപടി നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സജി ചെറിയാൻ വിവാദ പരാമർശം നടത്തിയെന്ന് പറയുന്ന പ്രസം​ഗത്തിന്റെ വീ‍‍ഡിയോ പോലീസ് പരിശോധിച്ചു. കേസ് എടുക്കാനുള്ള തെളിവുകൾ വീഡിയോയിൽ ഇല്ലെന്നും അതിനാല്‍ FIR രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും പോലീസ് വിശദീകരിച്ചു. പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിരുന്നു. അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനായിരുന്നു നിർദ്ദേശം.


Also Read: Adoption row: ദത്ത് വിവാദം: "താൻ തെറ്റൊന്നും പറഞ്ഞില്ല", നിലപാടിലുറച്ച് മന്ത്രി സജി ചെറിയാൻ


സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ പരാമർശം. 


Also Read: Anupama Baby Adoption Row : അനുപമയുടെ മന്ത്രി സജി ചെറിയാനെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം


എന്നാൽ അനുപമയെക്കുറിച്ചോ അവരുടെ ഭർത്താവ് അജിത്തിനെ കുറിച്ചോ താൻ തെറ്റ് ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. താൻ ആരുടെയും പേര് പറഞ്ഞില്ലെന്നും പെൺകുട്ടികൾ ശക്തരായി നിൽക്കണമെന്നുമാണ് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. സത്യസന്ധമായി ആണ് താൻ കാര്യങ്ങൾ പറഞ്ഞത്. ചതിക്കുഴികൾ എല്ലായിടത്തും ഉണ്ട്. അതാണ് പറഞ്ഞത് എന്നും മന്ത്രി സജി ചെറിയാൻ നിലപാട് ആവർത്തിച്ചു. 


Also Read: Anupama Missing Baby Case: ദത്ത് വിവാദത്തിൽ അജിത്തിനെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി അനുപമ


കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്‍റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. 


Also Read: Chennai rains | മതിയായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച; ചെന്നൈ കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി


എനിക്കും മൂന്നു പെൺകുട്ടികളായത് കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്’- ഇതായിരുന്നു മന്ത്രി സജി ചെറിയാൻ (Saji Cheriyan) പ്രസം​ഗത്തിൽ പറഞ്ഞത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.