Anupama Baby missing case: ആരോപണവിധേയരെ മാറ്റി നിർത്തിയുള്ള അന്വേഷണം വേണം, ഇല്ലെങ്കിൽ സമരത്തിലേക്കെന്ന് അനുപമ
കേസിൽ വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ആരോപണ വിധേയർ ഇപ്പോൾ അധികാരത്തിൽ തുടരുന്നത് തെളിവ് നശിപ്പിക്കാനോ സഹപ്രവര്‍ത്തകരെ സ്വാധീനിക്കാനോ വേണ്ടിയാണെന്നാണ് ആരോപണം.
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ (Child Adoption Case) സംഭവത്തിൽ സത്യസന്ധമായ അന്വേഷണമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് അനുപമ (Anupama). നിലവിലെ സർക്കാർ അന്വേഷണം (Investigation) കണ്ണിൽ പൊടിയിടാനാണെന്ന് അനുപമ പറഞ്ഞു.
ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും (Shijukhan) CWC ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് അനുപമ ആവശ്യപ്പെടുന്നു. നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരേയും നടപടി എടുത്തിട്ടില്ലെന്നും അനുപമ പറഞ്ഞു.
കേസിൽ വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ആരോപണ വിധേയർ ഇപ്പോൾ അധികാരത്തിൽ തുടരുന്നത് തെളിവ് നശിപ്പിക്കാനോ സഹപ്രവര്‍ത്തകരെ സ്വാധീനിക്കാനോ വേണ്ടിയാണെന്നാണ് ആരോപണം. അതില്‍ അസംതൃപ്തിയുണ്ട്. ശരിയായ അന്വേഷണം ആയിരിക്കില്ല ഇപ്പോള്‍ നടക്കുന്നതെന്നും അനുപമ കൂട്ടിച്ചേർത്തു.
സർക്കാർ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ശരിയായ അന്വേഷണം നടക്കുന്നില്ലെങ്കില്‍ വീണ്ടും പ്രത്യക്ഷസമരത്തിലേക്ക് പോകുമെന്നും അനുപമ പറഞ്ഞു. പ്രസവിച്ച കുഞ്ഞിനെ തന്റെ സമ്മതമില്ലാതെ ദത്ത് നല്‍കാന്‍ ഏല്‍പ്പിച്ചുവെന്നാണ് അനുപമയുടെ പരാതി. കേസില്‍ വകുപ്പുതല അന്വേഷണം പുരോഗമിക്കവെയാണ് അനുമപയുടെ പ്രതികരണം.
Also Read: Anupama Baby Missing| അനുപമയുടെ കുഞ്ഞിൻറെ ദത്തെടുപ്പ് നടപടികൾ സ്റ്റേ ചെയ്തു
ദത്ത് വിവാദത്തിൽ പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ ഉറപ്പ്. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ആണ് അന്വേഷണം നടത്തുന്നത്. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടത് കൊണ്ട് ഡയറക്ടർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...