Anupama`s Baby Missing Case; കുഞ്ഞിനായുള്ള അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു, അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ബൃന്ദ കാരാട്ട്
അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു. സെക്രട്ടറിയറ്റിന് മുന്‍പിലാണ് നിരാഹാര സമരം നടത്തുന്നത്. വൈകിട്ട് അഞ്ചുവരെയാണ് സമരം.
തിരുവനന്തപുരം: ശിശുക്ഷേമ സമിതി ദത്തു നല്‍കിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കുഞ്ഞിന്റെ അമ്മ അനുപമയുടെ നിരാഹാര സമരം (Hunger Strike) ആരംഭിച്ചു. സെക്രട്ടറിയറ്റിന് (Secretariat) മുന്‍പിലാണ് നിരാഹാര സമരം നടത്തുന്നത്. വൈകിട്ട് അഞ്ചുവരെയാണ് സമരം. താൻ സമരം ചെയ്യുന്നത് ഒരു പാർട്ടിക്കും എതിരായിട്ടല്ലെന്നും സര്‍ക്കാരിന്റെ (Government) മുന്നിലേക്ക് പ്രശ്‌നം അവതരിപ്പിക്കുകയാണെന്നും അനുപമ (Anupama) പറഞ്ഞു.
സംഭവത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും പ്രതികരണം രേഖപ്പെടുത്തി. നീതി നിഷേധവും മുഷ്യത്വരഹിതവുമായ കാര്യമാണ് പേരൂർക്കടയിൽ നടന്നതെന്ന് അവർ പറഞ്ഞു. അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കണമെന്നും ബൃന്ദ കാരാട്ട് (Brinda Karat) പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്ത അമ്മയും സ്വന്തമെന്ന് കരുതിയാണ് വളര്‍ത്തുന്നത്. നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേർത്തു.
Alos Read: Baby Missing Case: കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി അനുപമ നിരാഹാരത്തിലേക്ക്
ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ ബൃന്ദ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നേരത്തേ തന്നെ അനുപമ, ബൃന്ദ കാരാട്ടിന് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ഇടപെടാനായി ബൃന്ദ കാരാട്ട് പി.കെ. ശ്രീമതിയെ ഏല്‍പ്പിക്കുകയായിരുന്നു.
കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയില്‍ പോലീസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭര്‍ത്താവ് അജിത്തും സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്നത്. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതായി പറയുന്ന ദിവസം ആണ്‍കുട്ടിയെ ലഭിച്ചതായി ശിശുക്ഷേമ സമിതി പോലീസിന് മറുപടി നല്‍കിയിരുന്നു.
Also Read: Anupama Daughter Missing Case: ആനാവൂർ നാഗപ്പൻറേത് നിലപാട് മാറ്റം? അനുപമയും രഞ്ജിത്തും പറയുന്നത്
അതേസമയം, കേസില്‍ പ്രതികളായ അനുപമയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഇതിനായി പൊലീസ് ഉടൻ നോട്ടീസ് നല്‍കിയേക്കും.
Also Read: A Vijayaraghavan | അനുപമയ്ക്കൊപ്പമെന്ന് സിപിഎം; ആവശ്യമായ നിയമസഹായം നൽകുമെന്ന് എ വിജയരാഘവൻ
ഏപ്രിൽ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പോലീസിൽ (Peroorkada Police) നൽകിയെങ്കിലും പോലീസ് വിഷയത്തിൽ കേസ് എടുക്കാനോ കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ (Anupama) ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം (Thiruvananthapuram) ജഗതിയിൽവെച്ച് തന്റെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...