APRIL 21 - Civil Services Day: പൊതുഭരണ മികവിന് അംഗീകാരം; പ്രധാനമന്ത്രി പുരസ്കാരങ്ങൾ സമ്മാനിക്കും.
ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവാർഡുകൾ സമ്മാനിക്കും
രാജ്യത്തെ പൊതുഭരണത്തിലെ മികവിനുള്ള അംഗീകാരമായാണ് പ്രധാനമന്ത്രിയുടെ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണ പൗരന്മാരുടെ ക്ഷേമത്തിനായി ജില്ലകൾ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, കേന്ദ്ര-സംസ്ഥാന സർക്കാരിന് കീഴിലുള്ള സംഘടനകൾ എന്നിവ നടത്തുന്ന അസാധാരണവും നൂതനവുമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.
സിവിൽ സർവീസ് ദിനമായ ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവാർഡുകൾ സമ്മാനിക്കും. തുടർന്ന് സിവിൽ സർവീസുകാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കാര്യക്ഷമമായ പദ്ധതികളും പ്രവർത്തികളും ഫലപ്രദമായി നടപ്പിലാക്കുന്നതിനും നൂതനാശയങ്ങൾക്കുമായാണ് അവാർഡുകൾ നൽകുന്നത്.
'പോഷൻ അഭിയാനി'ലെ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, 'ഖേലോ ഇന്ത്യ' പരിപാടിയിലൂടെ കായിക , സ്വാസ്ഥ്യ രംഗങ്ങളിലെ മികവ് പ്രോത്സാഹിപ്പിക്കുക, 'പ്രധാനമന്ത്രി സ്വനിധി യോജന'യിലെ ഡിജിറ്റൽ പേയ്‌മെന്റുകളും സദ്ഭരണവും, ഒരു ജില്ല ഒരു ഉൽപ്പന്ന പദ്ധതിയിലൂടെയുള്ള സമഗ്ര വികസനം, മനുഷ്യ ഇടപെടലില്ലാതെ തടസ്സങ്ങളില്ലാത്ത, താഴെ തട്ട് വരെ സേവനങ്ങൾ ലഭ്യമാക്കുക .
എന്നീ അഞ്ച് മുൻഗണനാ പരിപാടികളിൽ ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് 2022 ലെ സിവിൽ സർവീസ് ദിനത്തിൽ അവാർഡുകൾ നൽകുക. ഇവയ്ക്ക് പുറമെ മറ്റ് മേഖലകളിലെ നൂതനാശയങ്ങൾക്കുമായി ആകെ 16 അവാർഡുകളാണ് ഈ വർഷം നൽകുന്നത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...