തമിഴ്നാട് വനം വകുപ്പിന് തലവേദനയായി അരിക്കൊമ്പൻ. തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപമുള്ള ഉൾക്കാട്ടിലാണ് നിലവിൽ അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ ജനവാസമേഖലയിൽ ആന ഇറങ്ങിയിട്ടില്ല. തമിഴ്നാട് വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അരിക്കൊമ്പന്റെ ജിപിഎസ് കോളർ സി​ഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ലെന്ന പരാതിയും തമിഴ്നാട് വനം വകുപ്പ് ഉന്നയിക്കുന്നുണ്ട്. ഈ വിവരം പെരിയാർ ടൈ​ഗർ റിസർവിലെ ഉന്നതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വേണ്ട നടപടികൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. അതേസമയം ഇന്നും മേഘമലയിലേക്ക് സഞ്ചാരികളെ കടത്തി വിടില്ല. ഇവിടെയുണ്ടായിരുന്ന സഞ്ചാരികളെ വനം വകുപ്പ് മടക്കി അയയ്ക്കുകയും ചെയ്തു. പ്രശ്നം കൂടുതൽ സങ്കീർണമായാൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കുമെന്നാണ് കരുതുന്നത്. 


Also Read: Crime News: പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിക്കവെ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ


 


വെള്ളിയാഴ്ച രാത്രി അരിക്കൊമ്പൻ തമിഴ്നാട് ജനവാസമേഖലയിലേക്ക് കടന്നിരുന്നു. ചിന്നമന്നൂർ റേഞ്ച് ഓഫിസർ ടി.ശിവാജിയും സംഘത്തിന്റെയും മുന്നിലെത്തിയ ആനയിൽ നിന്ന് ഇവർ രക്ഷപ്പെട്ടു. റേഡിയോ കോളർ കണ്ടതോടെയാണ് ആന അരിക്കൊമ്പനാണെന്ന് ഇവർ തിരിച്ചറിഞ്ഞത്. തുടർന്ന് വനപാലകർ ആനയെ കാട്ടിലേക്ക് ഓടിച്ചു. തമിഴ്നാട്ടിൽ ഇപ്പോൾ ചർച്ചാ വിഷയം അരിക്കൊമ്പൻ ആണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.