കമ്പം (തമിഴ്നാട്): അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നു വിട്ടു.  ജനവാസമേഖലയിലിറങ്ങി ആളുകൾക്ക് ശല്യമായതിനെ തുടർന്ന് മിഴ്നാട് വനംവകുപ്പ് മയക്കുവെടി വെക്കുകയായിരുന്നു. തുടർന്ന് എലിഫെന്റ് ആൺബുലൻസിൽ കയറ്റിയാണ് അരികൊമ്പനെ കൊണ്ടു പോയത്. പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്ത വിധം സംരക്ഷിത വനമേഖലയിലേക്കു മാറ്റുമെന്നു തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടയിൽ കൊമ്പനെ ഇന്ന് തുറന്നു വിടരുതെന്ന് കോടതി നിർദ്ദേശിച്ചതായി തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇത് കൊമ്പനെ തുറന്നു വിടുന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കി. എന്നാൽ അത്തരത്തിൽ ഒരു ഉത്തരവ് ഇതുവരെ ലഭിച്ചില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് അറിയിച്ചത്. തുടർന്നാണ് ആനയെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നു വിട്ടത്. 


ALSO READ: ആദ്യം കാമുകിയുടെ ഭർത്താവിനെ, പിന്നീട് കാമുകിയെയും; ഇരട്ട കൊലപാതകത്തിലെ പ്രതിയും മരിച്ചു 


നേരത്തെ, എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നതു തടഞ്ഞെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെ‍ഞ്ച് വിലക്കേർപ്പെടുത്തിയത്. ഇതു കൂടാതെ‘അരിക്കൊമ്പൻ മിഷനും’ കോടതി മരവിപ്പിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റബേക്ക ഹർജി നൽകിയിരുന്നത്. 


തിങ്കളാഴ്ച പുലര്‍ച്ചെ 12.30ന് പൂശാനംപെട്ടിക്ക് സമീപത്തുവച്ചാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. മൂന്ന് കുങ്കിയാനകളും ദൗത്യത്തിൽ ഒപ്പം ഉണ്ടായിരുന്നു. അരികൊമ്പൻ പൂർണ്ണ ആരോ​ഗ്യവാനാണെന്നും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 1988ൽ ആണ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതം നിലവിൽ വന്നത്. 


ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് തിരുനൽവേലിയിൽ നിന്നും കടുവാസങ്കേതത്തിലേക്ക്. ചിന്നക്കനാലിലെ ജനവാസ മേഖലയിൽ അരികൊമ്പൻ ഏറെ നാൾ ഭീതി പടർത്തിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ഏപ്രില്‍ 29-ന് മയക്കുവെടിവെച്ച് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ ഒറ്റകൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങുകയായിരുന്നു. തമിഴ്നാട്ടിലെ കമ്പം ടൗണിൽ ദിവസങ്ങൾക്കു മുന്നേ അരികൊമ്പൻ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് വിതച്ചത്. 


ഇതോടെയാണ് വീണ്ടും മയക്കുവെടി വെക്കാൻ നിർബന്ധിതമായത്. ഇതിനിടെ ആനയെക്കണ്ട് വാഹനത്തിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ തമിഴ്നാട്ടിൽ മരിച്ചിരുന്നു. ഇതിനിടയിൽ തമിഴ്‌നാട് വനംവകുപ്പ് ആന ജനവാസ മേഖലയില്ക്ക് ഇറങ്ങാതിരിക്കാനായി  അധികൃതര്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്. 


അതേസമയം മൂന്നാറിലെ തോട്ടം മേഖലയിൽ സ്ഥിര സാന്നിധ്യമായിരുന്ന പടയപ്പയെന്ന ആനയെ കഴിഞ്ഞ 20 ദിവസങ്ങളായി തോട്ടം മേഖലയിൽ കാണാനില്ല. കഴിഞ്ഞ 17-ാം തീയതിയാണ് ആനയെ മേഖലയിൽ അവസാനമായി കണ്ടത്. മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ കഴിഞ്ഞ രണ്ട് മാസത്തോളം പടയപ്പ സ്ഥിരമായി തീറ്റ തേടി എത്തിയിരുന്നു. പ്രായം കൂടിയതും പിന്നിലെ വലതുകാലിന്റെ ബലക്കുറവും ആനയെ വല്ലാതെ അലട്ടുന്നുണ്ട്.  കാട്ടിൽ ഭക്ഷണം കിട്ടായായതോടെയാണ് തീറ്റ തേടി ആന മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ എത്തിയത്.


എന്നാൽ, പഞ്ചായത്ത് ആനയ്ക്ക് ഭക്ഷണം നൽകുന്നത് അവസാനിപ്പിക്കുകയും മാലിന്യ പ്ലാന്റിൽ കൂറ്റൻ ഗേറ്റ് സ്ഥാപിച്ച് ആന എത്തുന്നത് തടയുകയും ചെയ്തു. അതിനു പിന്നാലെ  ഗ്രാംസ് ലാൻഡ് ഭാഗത്ത് പടയപ്പയെ കണ്ടതായി ആളുകൾ സൂചിപ്പിച്ചുവെങ്കിലും അത് മറ്റൊരാനയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. കന്നിമല, മാട്ടുപ്പെട്ടി, കുണ്ടള മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്നു പടയപ്പയെയാണ് ദിവസങ്ങളായി കാണാതായിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.