ലോറി ഉടമ മനാഫിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബം. ഗുരുതര ആരോപണങ്ങളാണ് മനാഫിനെതിരെ അർജുന്റെ കുടുംബം ഉന്നയിച്ചത്. മനാഫ് വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായും കുടുംബം ആരോപിച്ചു. അർജുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായതിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു കുടുംബം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൂഷണം ഇനിയും തുടർന്നാൽ നിയമനടപടികളിലേക്ക് കടക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആ ഫണ്ട് തങ്ങൾക്ക് വേണ്ടെന്നും അത് ആവശ്യപ്പെട്ടവർക്ക് കൊടുക്കണമെന്നും കുടുംബം പറഞ്ഞു.


Read Also: ചോദ്യങ്ങൾ വെട്ടിമാറ്റി; സ്പീക്കർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് 


യഥാർത്ഥ ലോറി ഉടമ മനാഫ് അല്ല, മുബീൻ ആണെന്നും മുബീൻ ആത്മാർത്ഥമായി ഇത്രനാളും കൂടെ നിന്നതായും കുടുംബം വ്യക്തമാക്കി. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചു. സഹോദരങ്ങളെ പഠിപ്പിക്കുമെന്ന് പറഞ്ഞത് വ്യാജം. സഹോ​ദരങ്ങൾ പഠനം പൂർത്തിയാക്കിയവരാണ്. അർജുന് 75,000 രൂപ ശമ്പളമുണ്ടെന്ന വ്യാജ പ്രചരണം നടത്തുന്നു. 


മനാഫിനോടൊപ്പം ഈശ്വർ മാൽപെയും കുടുംബം തള്ളിപ്പറഞ്ഞു. ഇരുവരും നാടകം കളിക്കുന്നതായി കുടുംബം ആരോപിച്ചു.  തിരച്ചിൽ വഴിതിരിച്ച് മനാഫ് വിടാൻ ശ്രമിച്ചു. സമൂഹമാധ്യമങ്ങളിലെ ആക്ഷേപം അതിര് കടക്കുന്നതായും അർജുന്റെ അമ്മയെ ടാർ​ഗറ്റ് ചെയ്യുന്നതായും കുടുംബം പറഞ്ഞു. 


അര്‍ജുന്റെ ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള സാഹചര്യം ഗവണ്‍മെന്റ് ഒരുക്കിക്കൊടുത്തിട്ടുണ്ട്. അര്‍ജുന്റെ കുടുബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നിലവില്‍ ബുദ്ധിമുട്ടുകളില്ല. എല്ലാ കുടുംബത്തിലും ഉള്ളത് പോലുള്ള ബുദ്ധുമുട്ടുകളുണ്ട്. സാമ്പത്തികപ്രശ്നങ്ങളുണ്ട്. എന്നാൽ അര്‍ജുന്‍ നഷ്ടപ്പെട്ടു എന്ന് കരുതി ആരുടേയും മുന്നില്‍പോയി പിച്ച തെണ്ടേണ്ട സാഹചര്യമില്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.