ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കരയിൽ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. സിഗ്നൽ ലഭിച്ച സ്ഥലത്ത് ലോറിയില്ലെന്നാണ് സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കരയിലെ പരിശോധന പൂർത്തിയായി. അതിനിടെ നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. ഈ പ്രദേശത്ത് മണ്ണ് നീക്കി പരിശോധിക്കുകയാണ് സൈന്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം കടന്നു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. കൂടാതെ ലോറി ദുരന്ത മേഖല കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.


Also Read: Cherian Philip: നവകേരളം മിഷനുകൾ സർക്കാർ കുഴിച്ചുമൂടി: ചെറിയാൻ ഫിലിപ്പ്


 


അർജുനായുള്ള തെരച്ചിൽ തുടങ്ങിയിട്ട് ഏഴ് ദിവസമായി. മണ്ണിടിച്ചിലുണ്ടായപ്പോൾ ലോറി റോഡരികിൽ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ദിവസങ്ങളിൽ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. എന്നാൽ റഡാർ സി​ഗ്നൽ ലഭിച്ചയിടങ്ങളിലൊന്നും അർജുനും ലോറിയും ഇല്ലെന്ന സ്ഥിരീകരണമാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിലവിൽ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധിക്കുന്നുണ്ട്. 


ഗം​ഗം​ഗാവലി പുഴയില്‍ തെരച്ചില്‍ നടത്തുന്നത് സ്കൂബ ഡൈവേഴേ്സ് സംഘമാണ്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന നടക്കുന്നത്. ഇടിഞ്ഞ് വീണ മണ്ണിനൊപ്പം അര്‍ജുന്‍റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയിൽ പരിശോധന നടക്കുന്നത്.