പത്തനംതിട്ട: പത്തനംതിട്ട അങ്ങാടി പഞ്ചായത്തിൽ ഏഴോലി അഞ്ചാം വാർഡിൽ പത്തോളം ആടുകളെ ചത്ത നിലയിൽ കണ്ടെത്തി. വന്യ  ജീവി ആക്രമണമെന്ന് സംശയിക്കുന്നു. അങ്ങാടി വലിയകാലായിൽ മാത്യൂസിൻ്റെ വക തോട്ടത്തിൽ വളർത്തുന്ന ആടുകളാണ് കൂട്ടത്തോട് ആക്രമിക്കപ്പെടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വനം വകുപ്പും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരു സ്ഥലത്തെത്തി പരിശോധന ധന നടത്തി. മാത്യൂസിന്‍റെ തോട്ടം സൂക്ഷിപ്പുകാരനായ കുഞ്ഞുഞ്ഞാണ് അടുകൾ ചത്തു കിടക്കുന്നതായി കണ്ടത്. ആട്ടിൻ കൂട്ടിലും പരിസരത്തുമായിട്ടാണ് ആടുകളെ കണ്ടത്. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകൾ അധികദൂരത്തായി കാണപ്പെട്ടതും സംശയം ജനിപ്പിക്കുന്നു.

Read Also: Vande Bharat Service: വന്ദേ ഭാരത് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് കേരളം


ഒന്നര മാസം മുമ്പ് പരിസരവാസി പുലിയുടെ തിന് സമാനമായ മൃഗത്തെ കണ്ടതായി പറയുന്നു. ആൾക്കാരെ വിളിച്ചു കൂട്ടിയപ്പോഴേക്കും ഓടി മറഞ്ഞു. വനം വകുപ്പിൻ്റെ പരിശോധനയിൽ കുറുനരി ആകാനാണ് സാധ്യതയെന്ന് പറയുന്നു. മിക്ക ആടുകളൂടെയും കഴുത്തിനും വയറ്റിലുമാണ് പരുക്ക്.


പ്രദേശത്ത് കൂടുകൾ സ്ഥാപിക്കണെന്നും വനംവകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്നുമാണ് പ്രദേശവാസികൾ ആവശ്യം. വന്യജീവി ആക്രമണത്തിൽ വളർത്തുമൃഗങ്ങളെ നഷ്ടമാകുന്ന കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുക വേഗത്തിൽ ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക