മലപ്പുറം: വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി 15ഓളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഗുരുതരപരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വളാഞ്ചേരി, കാവുംപുറം തുടങ്ങി വിവിധയിടങ്ങളിലായാണ് 15ഓളം പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാലിലും മറ്റു ശരീരഭാഗങ്ങളിലും കടിയേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് വിവിധ സ്ഥലങ്ങളിലായി തെരുവുനായയുടെ ആക്രമണം ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വഴിയരികില്‍ വെച്ചാണ് എല്ലാവര്‍ക്കും കടിയേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളടക്കമുള്ളവര്‍ ഭീതിയിലാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് മുന്നിലേക്ക് നായ എടുത്തുചാടുന്നതും അപകടസാധ്യതകള്‍ ഉണ്ടാക്കുന്നുണ്ട്. ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.


Leopard died: പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; വലയിൽ തൂങ്ങി നിന്നത് ആറ് മണിക്കൂർ


പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്തതാണ് മരണകാരണമെന്ന് ഡോ.അരുണ്‍ സക്കറിയ അറിയിച്ചു. പുലർച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടിലെ ഇരുമ്പ് വലയിൽ കുടുങ്ങിയത്.


കോഴിക്കൂടിന്റെ ഇരുമ്പ് വലയിൽ കാൽ കുരുങ്ങിയ പുലി ആറ് മണിക്കൂറുകളോളം നിന്നു. ഇതിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരും പോലീസും എത്തി. പുലി കുടുങ്ങിയ കോഴിക്കൂടിന് ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. വയനാട്ടിൽ നിന്ന് വിദ​ഗ്ധ സംഘം എത്തി മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം.


പുലിയെ മാറ്റുന്നതിനായി കൂട് എത്തിച്ചിരുന്നു. തുടർന്ന് മയക്കുവെടിവച്ച് പിടികൂടി മാറ്റാനായിരുന്നു തീരുമാനം. എന്നാൽ, ഇതിനിടെ ഏഴേകാലോടെ പുലി ചത്തു. പുലിയുടെ ജഡം മണ്ണാർക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ്  പുലർച്ചെ പുലിയെ കണ്ടെത്തിയത്.


ശബ്ദം കേട്ട് എത്തിയ ഫിലിപ്പാണ് പുലിയെ കണ്ടത്. തലനാരിഴയ്ക്കാണ് ഇയാൾ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കോഴിക്കൂട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പുലിയുടെ കാൽ കമ്പി വലയിൽ കുടുങ്ങുകയായിരുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരും പോലീസും സ്ഥലത്തെത്തി. എന്നാൽ, മയക്കുവെടിവച്ച് പുലിയെ പിടികൂടുന്നതിനായി വയനാട് നിന്ന് വി​ദ​ഗ്ധ സംഘം എത്തേണ്ടതുണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.