ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്
കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും, സി.ഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്.
കണ്ണൂര്‍: പൊലീസുകാരെ ഭീഷണിപ്പെടുത്തിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്.
കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും, സി.ഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് വാറണ്ട്. കണ്ണൂരിൽ ബിജെപി മാർച്ചിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. റിമാൻഡിൽ കഴിയുന്ന കെ.സുരേന്ദ്രന് ഇന്ന് ജാമ്യം കിട്ടിയാലും ജയിലിൽ നിന്ന് ഇറങ്ങാനാകില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കണ്ണൂര്‍ പൊലീസ് കൊട്ടാരക്കര സബ് ജയിലില്‍ വാറണ്ട് എത്തിച്ചു. കണ്ണൂരിലെ കേസില്‍ ജാമ്യമെടുത്താല്‍ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാവൂ. കണ്ണൂരില്‍ ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തിയത്. 2017 നടത്തിയ മാര്‍ച്ചിനിടെ കെ.സുരേന്ദ്രന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
നിലയ്ക്കലിൽ അറസ്റ്റിലായ കെ. സുരേന്ദ്രന്‍റെയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 തീർത്ഥാടകരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റാന്നി ഗ്രാമന്യായാലയത്തിന്‍റെ ചുമതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷകളിലും പൊലീസ് ഇന്ന് റിപ്പോർട്ട് നൽകും.