Trivandrum: രോഗ പ്രതിരോധ ശേഷി വർദ്ധ പ്പിക്കുന്നതിനായി കോവിഡ് കാലത്ത് നൽകിയ ആഴ്‌സെനിക് ആൽബം മരുന്ന് വിഷമെന്ന പ്രചാരണം വ്യാജമെന്ന്  ഹോമിയോപ്പതി വകുപ്പ്. കേന്ദ്ര ആയുഷ് വകുപ്പ് നിർദേശിച്ച മരുന്നാണിത്. മരുന്നിന് പാർശ്വ ഫലങ്ങൾ (Arsenicum Album Side Effects) ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ 127 ലധികം രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്ന മരുന്നാണിത്. ഒരിടത്തും പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 
ഇമ്യൂണോളജിക്കൽ പ്രശ്‌നങ്ങൾ,ആസ്ത്മ,ഇൻഫ്‌ളമേറ്ററി ഡിസീസ് എന്നിങ്ങനെ രോഗാവസ്ഥകൾ വരെയുള്ള കുട്ടികളുൾപ്പെടെ ഏതു പ്രായക്കാർക്കും ഫലപ്രദമായി ഉപയോഗിക്കാം. 


ALSO READ : COVID Death Help Line : കോവിഡ് മരണം സംബന്ധിച്ചുള്ള അപ്പീലിലെ സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍


ആഴ്‌സെനിക് ഓക്‌സൈഡ് എന്ന മൂലകം ഉപയോഗിച്ചാണ് മരുന്നിൻറെ നിർമ്മാണം.മൂലകം പ്രകൃതി ദത്തമാണ്. എന്നാൽ മരുന്നിൽ ആഴ്‌സെനിക് എന്ന ഹെവി മെറ്റൽ ഉപയോഗിക്കുന്നുണ്ട് എന്ന പ്രചാരണം എല്ലാത്തരത്തിലും അടിസ്ഥാനരഹിതമാണെന്നും വകുപ്പ് പറയുന്നു.


ഇന്ത്യയിൽ ആഴ്‌സെനിക് ആൽബം ഉൾപ്പെടെയുള്ള എല്ലാ ഹോമിയോപ്പതി മരുന്നുകളും നിർമിക്കുന്നത് HPI യുടെ മാനദണ്ഡങ്ങൾ പാലിച്ചും GMP ഗുണനിലവാരത്തോടു കൂടി മാത്രമാണ്. ആലപ്പുഴയിലെ ഹോംകോ എന്ന സഹകരണ മരുന്ന് നിർമ്മാണ ശാലയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഹോമിയോപ്പതി മരുന്നുകൾ നിർമിക്കുന്നത്. ഇത് സർക്കാർ ഉടമസ്ഥതയിലുള്ളതാണ്.


ALSO READ : Covid Vaccine for children: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി; രണ്ട് വയസ് കഴിഞ്ഞവർക്ക് നൽകുക കൊവാക്സിൻ


ഗൾഫ് രാജ്യങ്ങളിലേക്കും,ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്നും മരുന്ന് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും ജാഗ്രത പുലർത്തുവാനും ഹോമിയോ വകുപ്പ് മുന്നറിയിപ്പ് നൽകി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക