കോവിഡ് മഹാമാരിയുടെ കാലം ദുരിതത്തിന്റെയും സന്തോഷകരമല്ലാത്ത ഓർമ്മകളുടേതുമാണ്. വീടുകളിൽ അടച്ചുപൂട്ടപ്പെട്ട നാളുകൾ. അനാരോ​ഗ്യകരമായ കാലഘട്ടം. എന്നാൽ ചിലർക്കെങ്കിലും കോവിഡ് കാലഘട്ടം അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള സമയമായിരുന്നു. പ്രിയയും തന്റെ സ്വപ്നത്തിലേക്കുള്ള യാത്ര തുടങ്ങിയത് കോവിഡ് കാലത്താണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെറുതെ ഒരു നേരംപോക്കായല്ല പ്രിയ മനോജ് വരയ്ക്കാൻ തുടങ്ങിയത്. പ്രിയക്ക് വരയുടെ ലോകം താൻ കണ്ട സ്വപ്നങ്ങളിലേക്കുള്ള ഒരു സഞ്ചാരമായിരുന്നു. നിരവധി ചിത്രങ്ങൾ ഈ ചിത്രകലാ അധ്യാപികയിലൂടെ പിറന്നു. ഫേസ്ബുക്കിലൂടെയാണ് പ്രിയ തന്റെ ചിത്രങ്ങൾ പരിചയപ്പെടുത്തിയത്. പ്രയത്നം എന്ന പേരിൽ ആരംഭിച്ച ചിത്ര പ്രദർശനം ഇന്നും വളരെ മികച്ച രീതിയിൽ മുന്നേറുന്നു. ഈ ചിത്ര പ്രദർശനത്തിലൂടെ ചിത്രകാരിയുമായി നേരിട്ട് സംവദിക്കാനും കഴിയും.


കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ് കഴിഞ്ഞ് ബാക്കിയുളള സമയത്താണ് ചിത്രങ്ങൾ വരച്ചത്. ലോക്ഡൗൺ ആയിരുന്നതിനാൽ ക്യാൻവാസ് വാങ്ങാൻ കിട്ടിയിരുന്നില്ല. വീടിന്റെ ചുമരുകളായിരുന്നു പ്രിയയുടെ ക്യാൻവാസ്. ചെറുപ്പം മുതലേ, പ്രിയയ്ക്ക് ചിത്രരചനയോട് വളരെ താത്പര്യം ഉണ്ടായിരുന്നു. പഠനകാലത്ത് ചെയ്ത സൃഷ്ടികൾ ഉൾപ്പെടെ ആയിരത്തിലേറെ ചിത്രങ്ങളാണ് പ്രിയ മനോജിന്റെ പക്കലുളളത്. 2020 മുതലാണ് പ്രിയ സർഗാത്മക ചിത്രകലാരംഗത്ത് സജീവമാകാൻ തുടങ്ങിയത്.


കുട്ടിക്കാലം മുതൽ  മനസ്സിൽ തങ്ങി നിന്ന ജീവജാലങ്ങളെയും കണ്ടുമുട്ടിയ മനുഷ്യരും മുഖങ്ങളും പ്രകൃതിയുടെ സൗന്ദര്യവും പ്രിയ വർണങ്ങളിലൂടെ പകർത്തി. കോവിഡ് പരമ്പര കൊളാഷ്, ഗ്രാഫിക്സ് ചുവർചിത്ര പരമ്പര, പ്രകൃതി ദൃശ്യങ്ങൾ ചേർത്ത് അജ പരമ്പര എന്നിങ്ങനെ നീളുന്നു ഈ കലാകാരിയുടെ ചിത്ര പ്രദർശനം. എണ്ണച്ചായം, ജലച്ചായം, പെൻസിൽ തുടങ്ങിയവ ഉപയോ​ഗിച്ചാണ് പ്രിയ ചിത്രങ്ങൾ തീർക്കുന്നത്. കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും പെയിന്റിംഗിൽ റാങ്കോടെ  ബിരുദം നേടിയ പ്രിയ നവജീവൻ ബഥനി സ്കൂളിൽ ചിത്രകലാ അധ്യാപികയാണ്. ഭർത്താവ് മനോജും മക്കളായ കൃഷ്ണയും കാശിയും പ്രിയയ്ക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.