തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്ത് വിഷയത്തിൽ രാജി വെക്കില്ലെന്ന് അറിയിച്ച് മേയർ ആര്യ രാജേന്ദ്രൻ. ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് ദിവസ വേതനത്തിൽ ജീവനക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ചുവെന്ന വിവാദത്തിലാണ് ആര്യ രാജേന്ദ്രൻ ഇത് അറിയിച്ചിരിക്കുന്നത്. കോർപ്പറേഷൻ കൗൺസിലർമാരുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും മേയർ പറഞ്ഞു. സംഭവത്തിൽ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ടെന്നും, അന്വേഷണവുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മേയർ കൂട്ടിച്ചേർത്തു. സംഭവത്തിൽ മൊബൈൽ പരിശോധനയിൽ അടക്കം സഹകരിക്കാനാണ് തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ ഹൈക്കോടതിയിൽ നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ തയ്യാറാക്കണമോയെന്നതിന്റെ നടപടികൾ പൊലീസ് ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടതെന്നും മേയർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ആ രീതിയിൽ മാത്രമാണ് കാണുന്നതെന്നും, താൻ അടക്കമുള്ളവർ സമരങ്ങളിലൂടെയാണ് കടന്ന് വന്നതെന്നും മേയർ പറഞ്ഞു. എന്നാൽ മഹിളാ കോൺഗ്രസ് അധിക്ഷേപതിനെതിരെ നിയമപരമായ വശങ്ങൾ പരിശോധിക്കുമെന്നും മേയർ പറഞ്ഞു.  ഉത്തരവാദിത്തപ്പെട്ട നേതാവ് അങ്ങനെ പറയുന്നത് ശരിയല്ല, 
പെട്ടി കോൺഗ്രസ് സംസ്കാരം കുടുംബത്തിലുള്ളവരെ പറയുന്നതാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ നിലവിൽ ഒരു പ്രതിസന്ധിയുമില്ലെന്നും പ്രവർത്തനം സാധാരണ നിലയിൽ നടക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.


ALSO READ: Arya Rajendran Controversy : "നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാൻ ശ്രമം"; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ


നഗരസഭ ആരോഗ്യ വിഭാഗത്തിൽ 295 ഒഴിവുകളുണ്ടെന്നും അപേക്ഷ ഒാൺലൈനായാണെന്നുമാണ്  വിവാദമായ കത്തിൽ പറയുന്നത്. ഉദ്യോഗാർഥികളുടെ മുൻഗണനാ ലിസ്റ്റാണ് മേയർ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്.  കത്ത് പുറത്തായതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡിലാണ് സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത്. അധികം താമസിക്കാതെ കത്തിൻറെ പകർപ്പ് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കാൻ തുടങ്ങി. പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.