അപകീർത്തികരമായ പരാമർശത്തെ തുടർന്ന്  ജെബി മേത്തർ എം.പിക്കെതിരെ നിയമ നടപടി സ്വീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ  ജെബി മേത്തർ എം.പി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെയാണ്  മേയർ ആര്യ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും  പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നത്. മുതിർന്ന അഭിഭാഷകൻ അഡ്വ. മുരുക്കുമ്പുഴ ആർ വിജയകുമാരൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ എന്ന പോസ്റ്റർ  ഒട്ടിച്ച പെട്ടിയുമായാണ് പ്രതിഷേധത്തിനിടയിൽ ജെബി മേത്തർ എത്തിയത്. ഈ പോസ്റ്റർ വൻ വിവാദത്തിന് കാരണമായിരുന്നു. കോഴിക്കോട്, ബാലുശേരി  എംഎൽഎ സച്ചിൻ ദേവിനെയാണ്  ആര്യാ രാജേന്ദ്രൻ വിവാഹം  ചെയ്തിരിക്കുന്നത്. ഇത് ഉദ്ദേശിച്ചാണ് ഈ പോസ്റ്റർ തയ്യാറാക്കിയതെന്നാണ് ആരോപണം ഉയർന്നത്.  പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ആ രീതിയിൽ മാത്രമാണ് കാണുന്നതെന്നും, താൻ അടക്കമുള്ളവർ സമരങ്ങളിലൂടെയാണ് കടന്ന് വന്നതെന്നും മേയർ പറഞ്ഞിരുന്നു. എന്നാൽ മഹിളാ കോൺഗ്രസ് അധിക്ഷേപം കുടുംബത്തിൽ ഉള്ളവരെ പറയുന്നതാണെന്നും. ഇതിന്റെ  നിയമപരമായ വശങ്ങൾ പരിശോധിക്കുമെന്നും മേയർ മുമ്പ് തന്നെ പറഞ്ഞിരുന്നു.  ഉത്തരവാദിത്തപ്പെട്ട നേതാവ് അങ്ങനെ പറയുന്നത് ശരിയല്ലെന്നും മേയർ പറഞ്ഞിരുന്നു.


ALSO READ: നഗരസഭയിലെ കത്ത് വിവാദം: ഒറിജിനല്‍ നശിപ്പിച്ചു, ലഭിച്ചത് സ്‌ക്രീന്‍ ഷോട്ട് മാത്രം


അതേസമയം മേയറുടെ ലെറ്റര്‍ ഹെഡില്‍ നിന്നുള്ള കത്ത് ക്രൈംബ്രാഞ്ചിന് ഇതുവരെയും  കണ്ടെത്താനായില്ല. ഒറിജിനല്‍ കത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല. ക്രൈംബ്രാഞ്ചിന് ലഭിച്ചത് കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് ഇപ്പോഴുള്ളത്. ഒറിജിനല്‍ കത്ത് കണ്ടെത്തിയാലേ ഇത് വ്യാജരേഖയാണോ എന്ന് കണ്ടെത്താനാകൂ. ഫൊറന്‍സിക് പരിശോധന നടത്താനും കത്തു ലഭിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാകൂ എന്നും ക്രൈബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒറിജിനല്‍ കത്ത് നശിപ്പിക്കപ്പെട്ടതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ കത്ത് കണ്ടെത്താന്‍ കേസെടുത്ത് വിശദമായ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.