തൃശൂർ: അസാപ് കേരളയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്)ൽ ഒക്ടോബർ 27ന്  ആസ്പയർ 2023 മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഇന്ന് (24/10/2023) കൂടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഒക്ടോബർ 23 ആണ് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐടി, ബാങ്കിംഗ്, കൺസ്ട്രക്ഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ്, ഡ്രോൺ ഓപ്പറേറ്റർ, കണ്ടന്റ് ഡെവലപ്പർ, എച്ച് ആർ എക്സിക്യൂട്ടീവ്, ടെലികോളർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തുടങ്ങിയ നിരവധി മേഖലകളിലായി പുതുമുഖങ്ങൾക്കും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും അനവധി അവസരങ്ങൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി പങ്കെടുക്കുന്ന ഇരുപതോളം കമ്പനികളിൽ രണ്ട് ലക്ഷം രൂപ മുതൽ  32 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങൾ ഉണ്ട്.


ALSO READ: യുപിഎസ്‌സി റിക്രൂട്ട്‌മെന്റ്; 2024ലെ യുപിഎസ്‌സി പരീക്ഷ കലണ്ടർ പുറത്തിറക്കി


എട്ടോളം മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ 20 കമ്പനികളാണ് തൊഴിൽമേളയിൽ പങ്കെടുക്കുന്നത്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക്  ആത്മവിശ്വാസത്തോടെ ഇന്റർവ്യൂ നേരിടുന്നതിനുള്ള പരിശീലനവും അവർക്ക് ഭാവിയിലെ അവരുടെ തൊഴിൽ ഉന്നമനത്തിന് വേണ്ടുന്ന മാർഗനിർദേശവും നൽകുന്നതിനുള്ള പ്ലേസ്മെന്റ് ഗ്രൂമിങ് ഓൺലൈനായി അസാപ് കേരള നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും സന്ദർശിക്കുക www.asapkerala.gov.in. ഫോൺ 9995047699, 994600123.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.