വലിയ രീതിയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച അശ്വിനി കുമാർ വധക്കേസിൽ 19 വർഷത്തിന് ശേഷം വിധി. അശ്വിനി കുമാർ വധക്കേസിൽ 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് മാത്രമാണ് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.  ഇയാൾക്കുള്ള ശിക്ഷ 14ന് വിധിക്കും. 


Read Also: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടു


അതേസമയം 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന്  പ്രോസിക്യൂഷന്‍ പ്രതികരിച്ചു.  അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷൻ പറഞ്ഞു.


കേസില്‍ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചെന്നും അശ്വിനി കുമാറിന് നീതി ലഭിച്ചില്ലെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. പ്രോസിക്യൂഷൻ പ്രതികളെ സഹായിച്ചുവെന്നും കുറ്റകരമായ അനാസ്ഥ പൊലീസും പ്രോസിക്യുഷനും കാണിച്ചെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.


Read Also: കൊടകര കുഴല്‍പ്പണ കേസില്‍ സതീശന്‍റെ മൊഴി രേഖപ്പെടുത്തും; തുടരന്വേഷണത്തിൽ തീരുമാനം പിന്നീട്


2005 മാർച്ച്‌ 10 നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്.  ഇരിട്ടി പഞ്ചേരിമുക്കിൽ  ബസിനുള്ളിൽ വെച്ച് ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയായ അശ്വിനി കുമാറിന് കൊല്ലപ്പെടുമ്പോൾ 27 വയസ്സായിരുന്നു. 


കേസിൽ 14 എൻഡിഎഫ് പ്രവർത്തകരായിരുന്നു പ്രതികൾ. നാല് പ്രതികൾ ബസിനുള്ളിൽ ആക്രമിച്ചു. അഞ്ച് പേർ പുറത്ത് ജീപ്പിലെത്തി ബോംബെറിഞ്ഞു എന്നായിരുന്നു പൊലീസ് കണ്ടെത്തൽ.


2009 ജൂലൈ 31ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർമിച്ചു. 2020 ൽ വിചാരണ ആരംഭിച്ചു. ഒന്നാം പ്രതി അസീസ് നാറാത്ത് ആയുധ പരിശീലന കേസിൽ ജയിലിലാണ്. 19 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.