അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് എം.വി മർഷൂക്കിന് ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അൻപതിനായിരം രൂപ പിഴയും വിധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വലിയ രീതിയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ 14 പ്രതികളിൽ 13 പേരെയും കോടതി വെറുതെ വിട്ടിരുന്നു. 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ്  പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നത്.  അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷൻ പ്രതികരിച്ചിരുന്നു.


Read Also: പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്


2005 മാർച്ച്‌ 10 നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്.  ഇരിട്ടി പഞ്ചേരിമുക്കിൽ  ബസിനുള്ളിൽ വെച്ച് ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയായ അശ്വിനി കുമാറിന് കൊല്ലപ്പെടുമ്പോൾ 27 വയസ്സായിരുന്നു. 


കേസിൽ 14 എൻഡിഎഫ് പ്രവർത്തകരായിരുന്നു പ്രതികൾ. നാല് പ്രതികൾ ബസിനുള്ളിൽ ആക്രമിച്ചു. അഞ്ച് പേർ പുറത്ത് ജീപ്പിലെത്തി ബോംബെറിഞ്ഞു എന്നായിരുന്നു പൊലീസ് കണ്ടെത്തൽ.


2009 ജൂലൈ 31ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർമിച്ചു. 2020 ൽ വിചാരണ ആരംഭിച്ചു. ഒന്നാം പ്രതി അസീസ് നാറാത്ത് ആയുധ പരിശീലന കേസിൽ ജയിലിലാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.