പൊന്മുടിയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം ചൈനക്ക്. ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനമായ ഇന്നലെ നടന്ന ക്രോസ്കൺട്രി റിലെ മത്സരത്തിലാണ് ചൈന സ്വർണം നേടിയത്. ജപ്പാൻ വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും സ്വന്തമാക്കി. എലൈറ്റ് വിഭാഗത്തിൽ നിന്നും ലിയു ഷിയാൻജിങ്, മാ കച്ച, ചെൻ കെയു, ജൂനിയർ വിഭാഗത്തിൽ നിന്ന് ബദാൻ ഷിക്കു, അണ്ടർ 23 വിഭാഗത്തിൽ നിന്ന് വാങ്ങ് സിലി എന്നീ റൈഡർമാരാണ് ചൈനീസ് ടീമിൽ ഉണ്ടായിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജപ്പാനും ചൈനയും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചൈന സ്വർണം നേടിയത്. റിലേയുടെ ആദ്യ രണ്ടു ലാപ്പുകളിൽ ജപ്പാനായിരുന്നു ആധിപത്യം. മൂന്നാം ലാപ്പിൽ ചൈന ലീഡ് നേടിയെങ്കിലും നാലാം ലാപ്പിൽ വീണ്ടും ജപ്പാനീസ് മുന്നേറ്റം കണ്ടു. എന്നാൽ അവസാന ലാപ്പിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ ചൈന സ്വർണം നേടുകയായിരുന്നു. ഒൻപത് രാജ്യങ്ങൾ പങ്കെടുത്ത ഫൈനലിൽ ഇന്ത്യ ഏഴാമതായി ഫിനിഷ് ചെയ്തു.


ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യത; തെക്കൻ കേരളത്തിലും മലയോരമേഖലകളിലും മഴ ശക്തമാകും


വിജയികൾക്ക് നേപ്പാൾ സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ്‌ ഗോപാൽ സുന്ദർലാൽ കശ്യപതിയും സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാറും ചേർന്ന് മെഡലുകൾ സമ്മാനിച്ചു.  ചാമ്പ്യൻഷിപ്പിലെ ഏറ്റവും ആവേശകരമായ എലൈറ്റ് വിഭാഗം ഡൗൺഹിൽ മത്സരങ്ങളുടെ ഫൈനലാണ് രണ്ടാം ദിവസമായ ഇന്നത്തെ (27-10-23, വെള്ളി) പ്രധാന ആകർഷണം. 


ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ മൂന്ന് മണി വരെ വനിതകളുടെ എലൈറ്റ് വിഭാഗം ഡൗൺഹിൽ ഫൈനലും മൂന്ന് മുതൽ നാല് വരെ പുരുഷന്മാരുടെ എലൈറ്റ് ഡൗൺഹിൽ ഫൈനലും നടക്കും. ഫൈനലിൽ വിജയികളാകുന്നവർക്ക് 2024ലെ പാരിസ് ഒളിമ്പിക്സിലേക്ക് യോഗ്യത ലഭിക്കും. മൂന്നാം ദിനമായ ശനിയാഴ്ച  (28-10-23, ശനി) ആറു ഫൈനലുകളാണുള്ളത്. അണ്ടർ 23, ജൂനിയർ വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കൺട്രി ഒളിമ്പിക് ഫൈനലുകളും എലൈറ്റ് വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കൺട്രി ഒളിമ്പിക് ഫൈനലുകളുമാണ് നാളെ നടക്കാനുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.