തിരുവനന്തപുരം: കേരളം ആതിഥേയരാകുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഗ്രീൻ പ്രോട്ടൊക്കോൾ നടപ്പാക്കും. ഇതിന്റെ ചുമതല വഹിക്കുക കുടുംബശ്രീയും വനസംരക്ഷണ സമിതിക്കുമായിരിക്കും. ഇതുസംബന്ധിച്ച തീരുമാനം വാമനപുരം എം.എൽ.എ ഡി.കെ. മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്വീകരിച്ചത്. മത്സരത്തിനിടയിൽ റൈഡർമാർക്കാവശ്യമായ കുടിവെള്ളം പ്ലാസ്റ്റിക് മിനറൽ വാട്ടർ കുപ്പികളിലാണ് നൽകുക. അതിനു വേണ്ടി 15000 ലിറ്ററോളം വെള്ളം ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ അത്രയും അധികം മിനറൽ വാട്ടർ കുപ്പികളും ചാമ്പ്യൻഷിപ്പ് നടക്കുന്ന ഇടമായ പൊന്മുടിയിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം മാലിന്യങ്ങൾ കൃത്യമായി ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഭക്ഷണവിതരണത്തിന്റെയും മറ്റും ഭാഗമായി വലിയ അളവിൽ മാലിന്യങ്ങൾ ഇത് കൂടാതെ ഉണ്ടാകാൻ കാരണമാകുന്നു. 30 ഓളം രാജ്യങ്ങളിൽ നിന്നായി 300ൽ അധികം റൈഡർമാർ, ഒഫീഷ്യലുകൾ, ചാമ്പ്യൻഷിപ് ഒഫീഷ്യലുകൾ, സംഘാടകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരും കായിക പ്രേമികളും ഉൾപ്പെടെ വൻ ജനാവലിതന്നെ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പൊന്മുടി മെർക്കിസ്റ്റൺ എസ്റ്റേറ്റിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്: ട്രയല്‍സിന് തുടക്കം


ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള സുരക്ഷാക്രമീകരണങ്ങളുടെ പ്രാഥമിക പരിശോധനയും പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി ഡി. ശിൽപയുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ചാമ്പ്യൻഷിപ്പിനെത്തുന്ന കായികതാരങ്ങളുടെ സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങൾ സിറ്റി പോലീസ് കമ്മീഷണർ സി.എച്. നാഗരാജുവിന്റെ നേതൃത്വത്തിൽ പൂർത്തിയാവുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.