തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപി. തിരഞ്ഞെടുപ്പ് ഫലം തന്നെ വേദനിപ്പിക്കുന്നു എന്നാൽ പാർട്ടിക്ക് വിജയിക്കണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണെന്ന് ശശി തരൂർ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്" തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.



കൂടാതെ പാർട്ടി ഇനി തിരഞ്ഞെടുപ്പുകളിൽ ജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്നും തിരുവനന്തപുരത്തെ കോൺഗ്രസ് എംപി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. 


"ഒരു കാര്യം വ്യക്തമാണ് -- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്" എന്ന് പറഞ്ഞുകൊണ്ടാണ് തരൂർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 



അതേസമയം കോൺഗ്രസിനേറ്റ് തോൽവിയെ കുറിച്ചും പാർട്ടിയിൽ നേതൃസ്ഥാനത്തെ നവീകരിക്കേണ്ടതിനെ കുറിച്ചും ചൊല്ലിയും കോൺഗ്രസിലെ ജി-23 നേതാക്കന്മാർ അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രതികരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജനവിധി മാനിക്കുന്നു തോൽവിയിൽ നിന്ന് ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പഠിച്ച് പ്രയത്നിക്കുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 


ഭരണം കൈയ്യിലുണ്ടായിരുന്ന പഞ്ചാബ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ദയനീയ പ്രകടനമാണ് ഇന്ന് ഫലം പുറത്ത് വന്നതോടെ കാണാനിടയായത്. യുപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപിയുടെ തേർവാഴ്ച ഉണ്ടായപ്പോൾ പ്രിയങ്ക ഗാന്ധിയുടെ യുപി കോൺഗ്രസ് വെറും രണ്ട് സീറ്റിലേക്ക് കൂപ്പുകുത്തി.


കൈയ്യിൽ ഭരണം ഉണ്ടായിരുന്നു പഞ്ചാബിലെ സ്ഥിതി പുറത്ത് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിലായി. രണ്ടിടങ്ങളിൽ ഭരിച്ച മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയും പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു തോറ്റപ്പോൾ 2013ലെ ഡൽഹി വീണ്ടും ഓർമ്മിപ്പിക്കുകയായിരുന്നു ആം ആദ്മി പാർട്ടി. 


ഉത്തരഖണ്ഡിലും മണിപ്പൂരിലും ഗോവയിലുമാകട്ടെ പിടിച്ചെടുക്കാമെന്ന് കരുതി ഭരണം പടിവാതക്കൽ കലം ഉടച്ച് അവസ്ഥയിലാണ്. ഇരു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരമങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും തങ്ങൾക്ക് വേണ്ടിയുള്ള വോട്ടായി മാറ്റാൻ കോൺഗ്രസിന് സാധിച്ചില്ല. ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കാളാണ് തോൽവി ഏറ്റ് വാങ്ങിയത്. മണിപ്പൂരിൽ പ്രധാന പ്രതിപക്ഷമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 


5 സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയിൽ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ജി-23 നേതാക്കാൾ. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.