നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ, പൊതുരംഗങ്ങളിലെ പ്രമുഖര്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി . ഗവര്‍ണര്‍ പി. സദാശിവം ഭാര്യ സരസ്വതിയോടൊപ്പം ജവഹര്‍നഗര്‍ എല്‍.പി സ്കൂളില്‍ രാവിലെ 8.25ന് സമ്മതിദാനാവകാശം രേഖപ്പെടുത്തി . സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇതരസംസ്ഥാനക്കാരനായ ഗവര്‍ണര്‍ സംസ്ഥാനത്ത് വോട്ട് ചെയ്യുന്നത്.ശശി തരൂര്‍ എം.പി വഴുതക്കാട് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലും  സുരേഷ്ഗോപി എം.പി ശാസ്തമംഗലം എച്ച്.എസ്.എസിലും വോട്ട് ചെയ്ത് മടങ്ങി .തിരുവനതപുരത്ത് ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശ്രീശാന്തിന് കൊച്ചിയിലായിരുന്നു വോട്ട് .


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ഗവര്‍ണര്‍ പി സദാശിവം തിരുവനന്തപുരം ജവഹര്‍ നഗറിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യുന്നു



 


കോണ്‍ഗ്രസ്‌ നേതാവ്  ശശി തരൂര്‍ തിരുവനന്തപുരത്തെ പോളിംഗ് ബൂത്തില്‍  വോട്ട് ചെയ്യുന്നു 



തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ഥിയായി  മത്സരിക്കുന്ന ശ്രീശാന്ത്‌ കൊച്ചിയിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നു 



രാജ്യ സഭാ എം പി യും സിനിമാ നടനുമായ സുരേഷ് ഗോപി തിരുവനന്തപുരത്തെ പോളിംഗ്വോ ബൂത്തില്‍ നിന്ന്‍ ചെയ്തു മടങ്ങുന്നു