നിയമസഭാ സമ്മേളനം ഈ മാസം 24ന്; ബജറ്റ് അവതരണം ജൂലൈ എട്ടിന്
നിയമസഭാ സമ്മേളനം ഈമാസം 24ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങുന്ന സഭാനടപടികള്‍ ജൂലൈ 19വരെ നീളും. എട്ടിനാണ് ബജറ്റ് അവതരണം. ഈ മാസം രണ്ടിന് ചേര്‍ന്ന ആദ്യഘട്ട സമ്മേളനത്തില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിനുശേഷം പിരിയുകയായിരുന്നു. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈമാസം 24ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങുന്ന സഭാനടപടികള്‍ ജൂലൈ 19വരെ നീളും. എട്ടിനാണ് ബജറ്റ് അവതരണം. ഈ മാസം രണ്ടിന് ചേര്‍ന്ന ആദ്യഘട്ട സമ്മേളനത്തില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിനുശേഷം പിരിയുകയായിരുന്നു. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഭയുടെ സുഗമമായ നടത്തിപ്പിന് കക്ഷിനേതാക്കന്മാരുടെ സഹകരണം തേടും. സാമാജികരില്‍ പലരും പുതുമുഖങ്ങളാണ്. പാര്‍ലമെന്‍ററി നടപടിക്രമങ്ങള്‍ പരിചയപ്പെടുന്നതിന് ഇവര്‍ക്ക് ഓരിയന്‍റെഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും. ജൂണ്‍ 16, 17 തീയതികളിലായി സംഘടിപ്പിക്കുന്ന പരിശീലനപരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ സെക്രട്ടേറിയറ്റിനു കീഴിലെ പാര്‍ലമെന്‍ററി പഠനപരിശീലന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കൂടുതല്‍ ജനകീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.