പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി ടിഎം തോമസ് ഐസക്കിൻറെ സ്വത്ത് വിവരങ്ങൾ പുറത്ത്.  തോമസ് ഐസക്കിന് സ്വന്തമായി വീടോ വസ്തു വകകളോ ഇല്ല. സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം പ്രകാരം 13,38,909 രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഇതിൽ തന്നെ 9,60,000 രൂപയുടെ 20,000 പുസ്തകങ്ങളും തോമസ് ഐസക്കിന് സ്വന്തമായുണ്ട്.പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത് അദ്ദേഹത്തിൻറെ അനിയൻറെ വീട്ടിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പുറമെ  കെഎസ്‌എഫ്‌ഇ സ്റ്റാച്യൂ ബ്രാഞ്ചില്‍ ഉള്ള 1,31,725 രൂപയുടെ സ്ഥിര നിക്ഷേപവും അദ്ദേഹത്തിനുണ്ട്.  തിരുവനന്തപുരം ട്രഷറിയുടെ സേവിങ്സില്‍ ആറായിരം രൂപ,  പെന്‍ഷനേഴ്സ് ട്രഷറി അക്കൗണ്ടില്‍ 68,000 രൂപ, തിരുവനന്തപുരം സിറ്റിയിലെ എസ്ബിഐ എസ്ബി അക്കൗണ്ടില്‍ 39,000 രൂപ എന്നിങ്ങനെയാണ് അദ്ദേഹത്തിൻറെ നിക്ഷേപങ്ങൾ. 


 കെഎസ്‌എഫ്‌ഇ സ്റ്റാച്യു ബ്രാഞ്ചില്‍  36,000 രൂപ സുഗമ അക്കൗണ്ടിലും ഉണ്ട്. ഇതേ ബ്രാഞ്ചില്‍ സ്ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപയും തോമസ് ഐസക്കിനുണ്ട്. കൂടാതെ കെഎസ്‌എഫ്‌ഇയുടെ  സ്റ്റാച്യു ബ്രാഞ്ചിൽ തന്നെ ചിട്ടി തവണയായി 77,000 രൂപ ഇതു വരെ അടച്ചിട്ടുണ്ട്. മുൻമന്ത്രിക്ക് കൈവശമായുള്ള ആകെ തുക 10,000 രൂപയാണ്. ഇതിനൊപ്പം തന്നെ  മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 10,000 രൂപയുടെ ഓഹരിയും അദ്ദേഹത്തിനുണ്ട്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.