ഉഷ സ്‌കൂള്‍ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച് മരിച്ച നിലയില്‍
തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനി ജയന്തിയെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട് :കിനാലൂർ ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിലെ അസിസ്റ്റൻറ് കോച്ച് തൂങ്ങി മരിച്ച നിലയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനി ജയന്തിയെയാണ്
ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിവരം.
ബാലുശേരി പൊലീസ് സ്ഥലത്തെത്തി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.ഒന്നര വര്‍ഷം മുന്‍പാണ് ജയന്തി ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ പരിശീലകയായി എത്തുന്നത്. ഇവരുടെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...