കൊല്ലം: പൊലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടു വന്ന പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് അക്രമം ഉണ്ടായത്. അയത്തിൽ സ്വദേശി വിഷ്ണുവാണ് ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മദ്യപിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്കായാണ് ആശുപത്രിയിൽ കൊണ്ടു വന്നത്.


വൈകുന്നേരം 5 മണിക്കാണ് സംഭവം നടക്കുന്നത്. മദ്യപിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ അഞ്ചാലുംമൂട് പൊലീസ് വൈദ്യപരിശോധനയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിലെക്കു കൊണ്ടു വന്നു.തുടർന്ന് ഡോക്ടറുടെ മുറിയിലേക്കെത്തിച്ച വിഷ്ണു മേശ മറിച്ചിടാൻ ശ്രമിച്ചു.

 


 

ഡ്യൂട്ടി ഡോക്ടർ ജാസ്മിനും രണ്ട് ഹൗസ് സർജൻമാരും ഉൾപ്പെടെയുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ഓടിമാറുകയായിരുന്നു.മൂന്നു പൊലീസുകാരുടെ സാന്നിധ്യത്തിൽ വച്ച് ഡോക്ടർമാരെ ഭീഷണിപ്പെടുത്തുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ഡോക്ടർമാർ തന്നെയാണ് വിഷ്ണുവിന്റെ വിഡിയോ പകർത്തിയത്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...