തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍.   ആതിരയുടെ ഭര്‍തൃമാതാവായ ശ്യാമളയെ വീടിനോട് ചേർന്ന പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.   


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച ശ്യാമളയുടെ മരുമകളായ ആതിരയെ (Athira Suicide) ജനുവരി 15 ന് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.   പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് ആതിരയുടേത് ആത്മഹത്യയാണെന്നാണ് (Suicide) നിഗമനം. സമീപത്ത് ഉണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് കഴുത്ത് അറുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആത്മഹത്യയ്ക്ക് മുന്‍പായി ഉണ്ടാക്കിയതാകാം കൈകളിലെ മുറിവുകളെന്നും റിപ്പോർട്ട് ഉണ്ട്.


Also Read: Athira Death: ആതിരയ്ക്ക് രക്തം പേടി, കൊലപാതക സാധ്യത ആരോപിച്ച് ഇരുകുടുംബങ്ങളും, കുഴങ്ങി പോലീസ്


ആതിരയുടെ വിവാഹം നവംബർ 30 ന് ആയിരുന്നു.  വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുൻപായിരുന്നു ആതിരയെ കുളിമുറിയില്‍ കൈയിലെ ഞരമ്പും കഴുത്തും മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്നും (Murder) ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. 


സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുന്നതിനിടയിലാണ് ആതിരയുടെ ഭര്‍തൃമാതാവിനെയും (Mother-in-law died) മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കല്ലമ്പലം പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.