Athirapally waterfall | സന്ദർശകർക്ക് ദൃശ്യ വിസ്മയമൊരുക്കി അതിരപ്പിള്ളി വെള്ളച്ചാട്ടം...
നുരഞ്ഞു പതഞ്ഞു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ പ്രവാഹം
തൃശ്ശൂർ: മഴ ശക്തമായതോടെ സന്ദർശകർക്ക് ദൃശ്യ വിസ്മയമൊരുക്കി അതിരപ്പിള്ളി. വെള്ളം കുറഞ്ഞതോടെ ഇടയ്ക്ക് വളരെ ചെറിയ നൂല് പോലെ മാത്രമായിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ഇപ്പോള്‍ അതിൻറെ സൗന്ദര്യം പൂര്‍ണ്ണമായും വീണ്ടെടുത്തു കഴിഞ്ഞു.
നിറഞ്ഞ് ഒഴുകി താഴേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ നിരവധി സന്ദർശകരെത്തി തുടങ്ങി. നീണ്ട ഇടവേളക്ക് ശേഷമാണ് അതിരപ്പിള്ളി സഞ്ചാരികൾക്കായി തുറക്കുന്നത്. എന്നാൽ ആ സമയത്ത് വെള്ളത്തിൻറെ ശക്തി കുറവായതിനാല്‍ സൗന്ദര്യക്കാഴ്ച നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിലാണ് വീണ്ടും അതിരപ്പിള്ളി അതിൻറെ വശ്യത വീണ്ടെടുത്തത്.
അതിരപ്പിള്ളി വനമേഖലയിൽ ശക്തമായ മഴയാണ് സമീപ ദിവസങ്ങളിലെല്ലാം ലഭിച്ചത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിൻറെ സ്ളൂവീസ് വാൽവ് തുറന്ന് കൂടുതൽ ജലം പുറത്തേക്കൊഴുകുകയാണ്. പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും അടുത്തുനിന്നു കാണാനാവുമെന്നതും പ്രത്യേകതയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...