ഇടുക്കി: അർധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച കേസിലെ പ്രതി പിടിയിൽ. പോസ്കോ കേസിലെ പ്രതിയെയാണ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജ് വി (27) ആണ് മൂന്നാർ പോലീസിന്റെ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരടക്കം സുരക്ഷിതമായ ആശുപത്രിയാണ് മൂന്നാർ ഹൈറേഞ്ച് ആശുപത്രി. ഇവിടെയാണ് പ്രതി മനോജ് ആശുപത്രിയിലെ ഗർഭിണികളും യുവതികളും ചികിത്സ തേടിയെത്തുന്ന വാർഡിൽ കയറിയത്.


ALSO READ: വർക്കലയിൽ വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം; കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ


എല്ലാവരും ഉറങ്ങുകയാണെന്ന് മനസിലാക്കിയ പ്രതി ആറുമാസം ഗർഭിണിയായ യുവതിയെ കടന്നു പിടിച്ചു. പെൺകുട്ടി ബഹളം വെച്ചതോടെ  ബന്ധുക്കളും മറ്റ് രോഗികളും ഞെട്ടിയുണർന്നു. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു.


സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. 2023ൽ പ്രായപൂർത്തിയാത്ത പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.