Sabarimala Pilgrims: ശബരിമല തീർഥാടകരെ ആക്രമിച്ച് പണം തട്ടാൻ ശ്രമം; അഞ്ചുപേർ പോലീസിൻ്റ പിടിയിൽ
Crime News: തമിഴ്നാട്ടിൽ നിന്ന് ശബരിമലയിലേക്ക് പോകാൻ എത്തിയ സംഘത്തെയാണ് തടഞ്ഞുനിർത്തി മർദ്ദിച്ച് പണം കവരാൻ ശ്രമിച്ചത്.
തിരുവനന്തപുരം: ശബരിമല തീർഥാടക സംഘത്തെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. കള്ളിക്കാട്ടിൽ വച്ച് അയ്യപ്പ സംഘത്തെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ചവരാണ് നെയ്യാർ ഡാം പോലീസിൻ്റ പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന് ശബരിമലയിലേക്ക് പോകാൻ എത്തിയ സംഘത്തെയാണ് ഇവർ തടഞ്ഞുനിർത്തി മർദ്ദിച്ച് പണം കവരാൻ ശ്രമിച്ചത്.
കള്ളിക്കാട് അരുൺ നിവാസിൽ ചിന്നാൻ എന്ന് വിളിക്കുന്ന അഖിൽ രാജ്, കള്ളിക്കാട് കുഴിവിള വീട്ടിൽ ശിവലാൽ, നെയ്യാർ ഡാം കോലിയക്കോട് വീട്ടിൽ ഷാരോൺ ബാബു, കള്ളിക്കാട് അനന്തു ഭവനിൽ അനന്തു, വാഴ്ചയിൽ രമണി കോട്ടേജിൽ അഖിൽ ആർ കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
ALSO READ: നെഞ്ചിലെ പച്ച കുത്തല്‍ നിര്‍ണായക തെളിവായി; കുടുക്കിയത് കുറുവ സംഘത്തിലെ തമ്മിലടി
തീർഥാടകരുടെ സംഘം സഞ്ചരിച്ച ഇന്നോവ കാറും അക്രമി സംഘം അടിച്ചു തകർത്തു. നാട്ടുകാർ എത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ട പ്രതികളെ നെയ്യാർ ഡാം സിഐ ശ്രീകുമാറും, എസ്ഐ സജിയും സംഘവും പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിടിയിലായ പലരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.