അട്ടപ്പാടിയിലെ ശിശുമരണം;സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി!
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ഉണ്ടായ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്ത് വന്നത് .
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ഉണ്ടായ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്ത് വന്നത് .
ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന ആറാമത്തെ നവജാത ശിശുവാണിത്.
അട്ടപ്പാടി കോട്ടത്തറയിലെ ട്രൈബൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ അടക്കമുള്ള സൗകര്യം ഇനിയും ഒരുക്കാൻ മാറി മാറി വന്ന സർക്കാർകൾക്ക് കഴിഞ്ഞിട്ടില്ല .
ഈയടുത്ത ദിവസങ്ങൾക്കു മുമ്പിലാണ് അട്ടപ്പാടിയിൽ ക്വാറന്റൈനിൽ ഉണ്ടായിരുന്ന യുവാവ് മതിയായ ചികിത്സാ കിട്ടാതെ മരണപ്പെട്ടതെന്നും ബിജെപി സംസ്ഥാന ജനറല്‍
സെക്രട്ടറി സി കൃഷണകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read:അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം!
10 വർഷം എംപി യായിരുന്ന ശ്രീ എംബി രാജേഷ് വടക്കേന്ത്യയിൽ നോക്കി ഇരിക്കുകയും ബീഫ് ഫെസ്റ്റിവൽ നടത്തുകയും
ചെയ്യുന്നതിന് പകരം ഇതിന് പരിഹാരം കാണാൻ ഉള്ള ശ്രമം നടത്തിയിരുന്നുവെങ്കിൽ നവജാത ശിശു മരണം ഇപ്പോഴും സംഭവിക്കില്ലായിരുന്നു
എന്നും ബിജെപി നേതാവ് പറയുന്നു.
നിലവിലെ എംപി ശ്രീ വി കെ ശ്രീകണ്ഠനും മണ്ണാർക്കാട് എം എൽ എ ഷംസുദീനും ഇത് അറിയാത്ത മട്ടിലാണ് .അടിയന്തിരമായി ശിശു മരണം ഇല്ലാതാക്കാൻ കോടി കണക്കിന് കേന്ദ്ര സഹായം കിട്ടുന്ന ഐ സി ഡി എസ് പ്രവർത്തനം
കാര്യക്ഷമ മാക്കി ഗർഭിണികളിലെ പോഷകാഹാര കുറവ് നികത്തിയാൽ ഇതിനു പരിഹാരം ആകുമെന്നും സി കൃഷ്ണകുമാര്‍ പറയുന്നു.
അട്ടപ്പാടിയിലെ ശിശുമരണം സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധം ആക്കുന്നതിനാണ് ബിജെപി നീക്കം.