Palakkad : അട്ടപ്പാടിയിൽ വീണ്ടും ഒരു നവജാത ശിശു മരണം കൂടി റിപ്പോർട്ട് ചെയ്തു. നാല് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ  ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഡോക്ടർമാർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് കുട്ടിക്ക് ജന്മനാൽ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നു. മേട്ടുവഴിയിൽ മരുതൻ - ജിൻസി ദമ്പതികളുടെ മകനാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ൽ മാത്രം അട്ടപ്പാടിയിൽ 4 നവജാത ശിശുക്കളാണ് മരണം അടഞ്ഞത്. മാർച്ച് ഒന്നിനും അട്ടപ്പാടിയിൽ ഒരു നവജാത ശിശു മരിച്ചിരുന്നു. അന്ന്   ഷോളയൂർ സ്വദേശികളായ അയ്യപ്പൻ - നഞ്ചമ്മാൾ ദമ്പതികളുടെ മകനാണ് മരിച്ചത്. രക്തക്കുറവും രക്തസമ്മർദ്ദവുമായിരുന്നു മരണകാരണം. അട്ടപ്പാടിയിൽ നവജാത ശിശു മരണം വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.


ALSO READ: Kerala Covid Update : സംസ്ഥാനത്ത് 495 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; മരണങ്ങളില്ല


അതേസമയം കേരളത്തിലെ നവജാത ശിശു മരണത്തെ കുറിച്ച്  കേന്ദ്ര പട്ടിക വർഗ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനോടൊപ്പം തന്നെ  പാലക്കാട് ജില്ലാ കളക്ടർക്കും റിപ്പോർട്ട് ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. നവജാത ശിശു മരണം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.