തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കാന്‍ മന്ത്രിമാര്‍ നാളെ യോഗം ചേരും. മന്ത്രിസഭാ യോഗത്തിനുശേഷമാണ് പ്രത്യേക യോഗം ചേരുക.


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് യോ​ഗം ചേരുന്നത്. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍, ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍, ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും.


ALSO READ: Attappady Infant Death| അട്ടപ്പാടിയിൽ മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥനെ പുറത്താക്കും,വിശദീകരണം തേടി ആശുപത്രി മാനേജ്മെൻറ്


കഴിഞ്ഞ ദിവസം മന്ത്രി കെ രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. ഇതിനായി ഒരു നോഡല്‍ ഓഫിസറെ നിയമിക്കണം. അതൊടൊപ്പം എല്ലാ പഞ്ചായത്തുകളിലും ആദിവാസി ക്ഷേമത്തിനായി സ്‌കീമുകള്‍ നടപ്പിലാക്കണം.


വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. അട്ടപ്പാടിയിൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി ഉണ്ടായ തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.


ALSO READ: Attappadi child death | അട്ടപ്പാടിയിൽ സെറിബ്രൽ പാൾസി ബാധിച്ച് ആറ് വയസുകാരി മരിച്ചു


ഒരാഴ്ചയ്ക്കിടെ നാല് ശിശുമരണങ്ങളാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത്. പ്രസവത്തിനിടെ ഒരു യുവതിയും മരിച്ചിരുന്നു. സംഭവത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.