പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടിയിൽ നിന്നും മണ്ണാർക്കാട്ടേക്ക് ചകിരിച്ചോറ് കയറ്റി പോയ എയ്ച്ചർ ലോറിയാണ് ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്. ആളപായമില്ല. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബസ്സുകൾ അപകടം നടന്ന സ്ഥലം വരെ ആളെയെത്തിച്ച് അവിടെ നിന്നും മറ്റൊരു ബസ്സിൽ ആളുകളെ കയറ്റി സർവ്വീസ് നടത്തി. ചെറിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമ്പതാം വളവിൽ റോഡിന് മധ്യത്തിലായി വലിയ കുഴിയുണ്ട്. ഇതാണ് അപകടത്തിന് കാരണമായത്. വളവ് തിരിയുന്നതിനിടെ ഒരു ഭാഗം കുഴിയിലിറങ്ങിയതോടെ നിയന്ത്രണം തെറ്റി ലോറി വലത് ഭാഗത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ലോറിയിൽ നിന്നും ചരക്ക് മറ്റൊരു ലോറിയിലേക്ക് മാറ്റി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ലോറി മാറ്റി പത്തരയോടു കൂടി  ഗതാഗതം പുന:സ്ഥാപിച്ചു.


ALSO READ: Stray dogs: കോട്ടയത്ത് തെരുവ് നായ്ക്കൾ ചത്ത നിലയിൽ; വിഷം നൽകി കൊന്നതെന്ന് സംശയം


മഴയ്ക്ക് മുൻപ് ചുരത്തിൽ അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കിഫ്ബി ഫണ്ടുപയോഗിച്ച് ചുരം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ അനന്തമായി നീളുകയാണ്. ബദൽ റോഡെന്ന ആശയവും ഉടനെ പ്രയോഗത്തിൽ വരാൻ സാധ്യതയില്ല. ഏതെങ്കിലും തരത്തിലുള്ള അപകടം നടക്കുന്നതോടെ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി നഗരങ്ങളിലെത്താൻ പ്രയാസപ്പെടുകയാണിപ്പോഴും അട്ടപ്പാടിയിലെ ജനങ്ങൾ.


വെള്ളമില്ല: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി


പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാതെ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. വെള്ളം മുടങ്ങിയിട്ട് ദിവസം രണ്ട് കഴിഞ്ഞെങ്കിലും അധികാരികൾ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.


അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ജല വിതരണം മുടങ്ങിയിട്ട് രണ്ട് ദിവസം പിന്നിട്ടു. ഇത് കാരണം രണ്ട് രോഗികളുടെ ശസ്ത്രക്രിയ മുടങ്ങി. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. എന്നാൽ അട്ടപ്പാടി നിവാസികൾക്ക് ശസ്ത്രക്രിയ സൗകര്യമുള്ള ആശുപത്രികളിലെത്തണമെങ്കിൽ മണ്ണാർക്കാടുവരെ യാത്ര ചെയ്യണം. 40 കിലോമീറ്റർ ദൂരം 12 വളവുകളുള്ള അട്ടപ്പാടി ചുരമിറങ്ങമ്പോഴേക്കും രോഗികളുടെ നില വഷളാകും. ഇതുവരെ 10 രോഗികൾ ഇവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോയി. നിലവിൽ ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗികൾ വെള്ളമില്ലാത്തത് കാരണം ആകെ വലഞ്ഞിരിക്കുകയാണ്. 


മോട്ടോറിൽ ചെളി അടിഞ്ഞതാണ് ജലവിതരണം മുടങ്ങാൻ കാരണമായി പറയുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഈ അനാസ്ഥ. ജലവിതരണം മുടങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യാതൊരു പരിഹാര മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടില്ല. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി. നിവവിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനും, ആരോഗ്യമന്ത്രി വീണാ ജോർജും ഇടപെട്ടതോടെയാണ് അധികൃതർ ആശുപത്രിയിലേക്കുള്ള ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.