പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറ്റം തുടരുന്നു. പതിനെട്ടാം സാക്ഷി കാളി മൂപ്പനാണ് കൂറുമാറിയത്. ഇയാൾ വനം വകുപ്പ് വാച്ചറാണ്. കാളി മൂപ്പൻ കൂടി കൂറുമാറിയതോടെ കേസിൽ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. കേസിൽ മൊഴിമാറ്റിയ രണ്ട് വനം വാച്ചർമാരെ വനം വകുപ്പ് നേരത്തെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയിൽ ഉറച്ചു നിന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്ത് മുതൽ പതിനേഴ് വരെയുള്ള സാക്ഷികൾ രഹസ്യമൊഴിയാണ് നൽകിയിരുന്നു. ഇതിൽ പതിനേഴാം സാക്ഷിയായ ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. പ്രതികൾ മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവരുന്നത് കണ്ടുവെന്നാണ് ജോളി മൊഴി നൽകിയിരുന്നത്. ഈ മൊഴിയാണ് വിസ്താരത്തിനിടെ ഇവർ മാറ്റിപ്പറഞ്ഞത്. പോലീസ് നിർബന്ധത്തിന് വഴങ്ങിയാണ് ആദ്യമൊഴി നൽകിയത് എന്നായിരുന്നു ജോളിയുടെ വിശദീകരണം.


Also Read: Sooraj Palakkaran: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സൂരജ് പാലാക്കാരൻ കീഴടങ്ങി


അതേസമയം പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർകൂറുമാറ്റം കേസിൽ വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു. മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കണം. ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾക്ക് സാക്ഷികളെ സ്വാധീനിക്കാനുള്ള അവസരം ലഭിച്ചു. ഇത് തിരിച്ചടി ആയെന്നും രാജേഷ് എം.മേനോൻ പറഞ്ഞു. പ്രതിഭാ​ഗം പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്ന് മധുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. 


Plus one admission 2022: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, ആദ്യ അലോട്ട്മെന്റ് ഓ​ഗസ്റ്റ് മൂന്നിന്


Plus one trial allotment 2022: തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in, hscap.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർഥികൾക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ജൂലൈ 31 വൈകിട്ട് അഞ്ചിന് മുൻപ് ലിസ്റ്റ് പരിശോധിക്കുകയും തിരുത്തലുകൾ ചെയ്യുകയും വേണം. ഓ​ഗസ്റ്റ് മൂന്നിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. 


ഇന്നലെ (ജൂലൈ 28) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക തടസങ്ങൾ ഉണ്ടായതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്ലസ് വൺ ക്ലാസുകൾ ഓ​ഗസ്റ്റ് 22ന് തന്നെ തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സിബിഎസ്ഇ, ഐ സി എസ് സി പത്താം ക്ലാസ് ഫലം വരാൻ വൈകിയതാണ് പ്ലസ് വൺ പ്രവേശന നടപടികൾ വൈകാൻ കാരണമായത്. 


അതേസമയം സ്കൂളുകളിലെ ഒന്നാം ടേം പരീക്ഷയുടെ തിയതി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് ഓണപ്പരീക്ഷ നടക്കുക. സെപ്റ്റംബർ 3 മുതൽ 11 വരെ ഓണം അവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്കൂളുകൾ വീണ്ടും തുറക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.